ഇരിങ്ങാലക്കുട സീറോ-മലബാർ കത്തോലിക്കാ രൂപത
ദൃശ്യരൂപം
(ഇരിങ്ങാലക്കുട രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Irinjalakuda ഇരിങ്ങാലക്കുട | |
---|---|
സ്ഥാനം | |
രാജ്യം | ഇന്ത്യ |
പ്രദേശം | തൃശ്ശൂർ ജില്ല |
പ്രവിശ്യ | കേരളം |
മെത്രാസനം | ഇരിങ്ങാലക്കുട |
വിവരണം | |
സഭാശാഖ | സീറോ മലബാർ കത്തോലിക്കാ സഭ |
ആചാരക്രമം | പൗരസ്ത്യ സുറിയാനി |
സ്ഥാപിതം | 1978 |
ഭദ്രാസനപ്പള്ളി | സെന്റ് തോമസ് കത്തീഡ്രൽ പള്ളി, |
സഹ-ഭദ്രാസനപ്പള്ളി | [[]] |
വിശുദ്ധ മദ്ധ്യസ്ഥ(ൻ) | [[]] |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസീസ് മാർപാപ്പ |
ബിഷപ്പ് | മാർ പോളി കണ്ണുക്കാടൻ, ഇരിങ്ങാലക്കുട രൂപത മെത്രാൻ |
വെബ്സൈറ്റ് | |
ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് |
സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമായ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള (suffragan diocese) രുപതയാണ് ഇരിങ്ങാലക്കുട രൂപത. പോൾ ആറാമൻ മാർപാപ്പയുടെ "Bull Trichurensis Eparchiae" എന്ന ഉത്തരവിൻ പ്രകാരം 22 ജൂൺ 1978-നാണ് ഈ രൂപത സ്ഥാപിതമായത്.[1] തൃശ്ശൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന തൃശ്ശൂർ ജില്ലയുടെ തെക്ക് ഭാഗവും എറണാകുളം ജില്ലയുടെ വടക്ക് ഭാഗവും ചേർത്ത് തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട പട്ടണം ആസ്ഥാനമായി ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചു. ഇരിങ്ങാലക്കുട രുപതയുടെ കീഴിൽ 10 ഫൊറോന പള്ളികളിലായി 153 ഇടവക പള്ളികളുണ്ട്.
രൂപതയെ നയിച്ച മെത്രാന്മാർ
[തിരുത്തുക]- മാർ ജെയിംസ് പഴയാറ്റിൽ - 22 ജൂൺ 1978 ന് നിയമിതനായി. 18 ഏപ്രിൽ 2010 ന് വിരമിച്ചു.
- മാർ പോളി കണ്ണൂക്കാടൻ - 18 ഏപ്രിൽ 2010 ന് നിയമിതനായി.
രൂപതയിലെ ഫൊറോന പള്ളികൾ
[തിരുത്തുക]- ഇരിങ്ങാലക്കുട ഫൊറോന പള്ളി
- അമ്പഴക്കാട് ഫൊറോന പള്ളി
- ചാലക്കുടി ഫൊറോന പള്ളി
- എടതിരുത്തി ഫൊറോന പള്ളി
- കൽപറമ്പ് ഫൊറോന പള്ളി
- കൊടകര ഫൊറോന പള്ളി
- കുറ്റിക്കാട് ഫൊറോന പള്ളി
- മാള ഫൊറോന പള്ളി
- പറപ്പുക്കര ഫൊറോന പള്ളി
- പുത്തൻചിറ ഫൊറോന പള്ളി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-06. Retrieved 2013-01-28.