കോട്ടയം സിറോ-മലബാർ അതിരൂപത
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്നാനായ കത്തോലിക്കാർക്കായി സീറോ-മലബാർ കത്തോലിക്കാ സഭയുടെ കീഴിൽ ഇന്ത്യയിലെ കോട്ടയം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രൂപതയാണ് കോട്ടയം അതിരൂപത. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷൻ. മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനായി പ്രവർത്തിക്കുന്നു. കോട്ടയം അതിഭദ്രാസനത്തിന് കീഴിൽ പാശ്ചാത്യ സുറിയാാനി (അന്ത്യോയോഖ്യൻ) ആരാധനക്രമം പിൻതുടരുന്ന ഒരു വിഭാഗം കൂടിയുണ്ട്. മലങ്കര സുറിയാനി ക്നാനായ കത്തോലിക്കർ എന്നാണ് ഈ വിഭാഗത്തെ അറിയപ്പെടുന്നനത്. സീറോ മലബാർ സഭയുടെ കീഴിലാണ് മലങ്കര ക്നാനായ കത്തോലിക്കരെങ്കിലും ഭരണപരമായ അധികാരം മാത്രമാണ് ഇവരുടെ മേൽ സീറോ മലബാർ സഭയ്ക്കുള്ളത്. ആത്മീയ പരമായ എല്ലാ അധികാരവും ബസേലിയോസ് മോർ ക്ലിമ്മീസ് കാതോോലിക്കാ ബാവായുടെ കീഴിലുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കാണ് (സീറോ മലങ്കര).
ചരിത്രം
[തിരുത്തുക]പ്രത്യേക ഭരണസംവിധാനമൊന്നുമില്ലാതിരുന്ന ക്നാനായ വിഭാഗത്തിനായി 1911-ലാണ് പ്രത്യേക വികാരിയത്ത് നിലവിൽ വന്നത്. അതുവരെ ചങ്ങനാശേരി, എറണാകുളം വികാരിയത്തുകളുടെ ഭാഗമായിരുന്നു കത്തോലിക്ക സഭയിലെ ക്നാനായക്കാർ. 1911 ഓഗസ്റ്റ് 29-ന് പത്താം പിയൂസ് മാർപ്പാപ്പയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. ചങ്ങനാശേരി മെത്രാനായിരുന്ന മാർ മാത്യു മാക്കീൽ ഈ വികാരിയത്തിന്റെ ആദ്യ അധ്യക്ഷനുമായി. 1923-ൽ കോട്ടയം വികാരിയത്ത് രൂപതയായും 2005-ൽ അതിരൂപതയായും ഉയർത്തപ്പെട്ടു. കുര്യാക്കോസ് കുന്നശ്ശേരിയായിരുന്നു പ്രഥമ മെത്രാപ്പോലീത്ത.
മലങ്കര യാക്കോബായ ക്നാനായ സഭയിൽ നിന്നും ഒരു വിഭാഗം 1921 ജൂലൈ 5 ന് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുകയും ഇവർക്ക് അന്ത്യോക്യൻ റീത്ത് അനുവദിച്ച് നൽകുകയും ചെയ്തിരുന്നു. ഈ വിഭാഗം സീറോ മലബാർ സഭയുടെ കീഴിലാണെങ്കിലും സഭയുടെ ആത്മീയ അധികാരം സീറോ മലങ്കര സഭയ്ക്കാണ്. 2020 നവംബർ 13 ന് ക്നാനായ മലങ്കര വിഭാഗത്തിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതി ഭദ്രാസന അധിപൻ തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ മുഖ്യകാർമ്മികനും ക്നനായ സീറോ മലബാർ സഭയുടെ മെത്രാൻ മാർ സഹകാർമ്മികരായും മെത്രാനെ വാഴിച്ചുചു നല്കി. മലങ്കര ക്‌നാനായ കത്തോലിക്കാ സഭാ സമൂഹത്തിന് ആദ്യമായാണ് മെത്രാനുണ്ടാകുന്നത്. പ്രഥമ മെത്രാൻ്റെ പേര് ഗീവറുഗീസ് മാർ എഫ്രേം എന്നാണ്.
ബിഷപ്പുമാരും ആർച്ച്ബിഷപ്പുമാരും
[തിരുത്തുക]- മാർ മാത്യു മാക്കിൽ (1911 - 1914)
- മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ (1914 - 1951)
- മാർ തോമസ് തറയിൽ (1951 - 1974)
- മാർ കുര്യാക്കോസ് കുന്നശ്ശേരി (1974 - 2006)
- മാർ മാത്യു മൂലക്കാട്ട് (2006 -)
- ഗീവറുഗീസ് മാർ എഫ്രേം (2020-)
അവലംബം
[തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- കോട്ടയം അതിരൂപത
- Universi Christiani Archived 2012-02-25 at the Wayback Machine.
- Archeparchy of Kottayam at Catholic-Hierarchy.org