ക്നാനായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കുംഭാഗർ
ആകെ ജനസംഖ്യ

2001: (approx) 252,600

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
Majority Population:

 ഇന്ത്യ
Significant Population:
 United Arab Emirates
 Kuwait
 Saudi Arabia
 അമേരിക്കൻ ഐക്യനാടുകൾ

 Austria[1]
  സ്വിറ്റ്സർലാൻ്റ്[2]
 ബഹ്റൈൻ
 United Kingdom

ഭാഷകൾ
മലയാളം
മതങ്ങൾ

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ അഥവാ തെക്കുംഭാഗർ. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ കാനാ എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു പറയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ക്നായി തോമായൊടൊപ്പം പൊതുവർഷം 345-ൽ കൊടുങ്ങല്ലൂരെത്തിയ ക്രൈസ്തവസംഘത്തിന് ദേശാധികാരിയായിരുന്ന ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ പട്ടണത്തിൽ തന്റെ കൊട്ടാരത്തിന്റെ തെക്കു ഭാഗത്തായി താമസിച്ച് വ്യാപാരം നടത്തുവാനുള്ള അനുവാദം നൽകി. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചിരുന്ന ക്നാനായക്കാർ കാലക്രമത്തിൽ അവിടെ നിന്നും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറി. ജലമാർഗ്ഗം എത്തപ്പെടുവാൻ സാധിക്കുമായിരുന്ന ഉദയമ്പേരൂർ, കോട്ടയം, കല്ലിശ്ശേരി തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ട പ്രദേശങ്ങൾ. മാർ തോമാ നസ്രാണികൾ അഥവാ വടക്കുംഭാഗകർ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സവർണ്ണ ക്രിസ്ത്യാനികളുമായി[3][4][5][6][7] പൊതുവെ സഹകരണത്തിലും സൗഹാർദ്ദത്തിലും കഴിഞ്ഞിരുന്നുവെങ്കിലും അവർ തമ്മിൽ വിവാഹ ബന്ധത്തിലേർപ്പെട്ടിരുന്നില്ല.

ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും[തിരുത്തുക]

കൂനൻ കുരിശു സത്യം നസ്രാണികളുടെയിടയിലുണ്ടായ പിളർപ്പുകൾ ക്നാനായ സമുദായത്തെയും ബാധിച്ചിട്ടുണ്ട്. കേരളത്തിലെ ക്നാനാനായ സമുദായത്തിൽ ഇപ്പോൾ ക്നാനായ കത്തോലിക്കരെന്നും ക്നാനായ യാക്കോബായക്കാരെന്നും അറിയപ്പെടുന്ന രണ്ടു വിഭാഗക്കാരുണ്ട്. ഇവരിൽ ഒരു കൂട്ടർ സീറോ മലബാർ സഭയിലും മറ്റെ വിഭാഗം യാക്കോബായ സഭയിലും ഉൾപ്പെടുന്നു. രണ്ടു സഭകളിലും ക്നാനായക്കാർക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്.[8] സീറോ മലബാർ കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ അതിഭദ്രാസനവും(ചിങ്ങവനം) ക്നാനായക്കാർ മാത്രം ഉൾപ്പെട്ടതാണ്.

ആചാരാനുഷ്ഠാനങ്ങൾ[തിരുത്തുക]

വിശേഷാവസരങ്ങളിൽ പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്നാനായക്കാരുടെ ഇടയിൽ നിലവിലുണ്ട്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.[9]

അവലംബം[തിരുത്തുക]

  1. "ViennaKnas.com". ശേഖരിച്ചത് 1 January 2009. 
  2. "Swisskna.com". ശേഖരിച്ചത് 1 January 2009. 
  3. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series (Royal Anthropological Institute of Great Britain and Ireland) 11 (1): 55–56. (subscription required)
  4. Mathew, George (1989). Communal Road To A Secular Kerala. Concept Publishing Company. p. 22. ഐ.എസ്.ബി.എൻ. 978-81-7022-282-8. ശേഖരിച്ചത് 11 May 2012. 
  5. Amaladass, Anand (1993) [1989 (New York: Orbis Books)]. "Dialogue between Hindus and the St. Thomas Christians". എന്നതിൽ Coward, Harold. Hindu-Christian dialogue: perspectives and encounters (Indian എഡി.). Delhi: Motilal Banarsidass. p. 18. ഐ.എസ്.ബി.എൻ. 81-208-1158-5. 
  6. Fuller, C.J. "Indian Christians: Pollution and Origins." Man. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.
  7. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series (Royal Anthropological Institute of Great Britain and Ireland) 11 (1): 61. (subscription required)
  8. കോട്ടയം ബാബുരാജ്, മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങൾ, ജിജോ പബ്ലിക്കേഷൻസ്, മണർകാട്,കോട്ടയം
  9. പാട്ടിൽ പൊതിഞ്ഞ കാലം, മലയാള മനോരമ ഞായറാഴ്ച പതിപ്പ്, 2011 ഓഗസ്റ്റ് 28
"https://ml.wikipedia.org/w/index.php?title=ക്നാനായ&oldid=2308098" എന്ന താളിൽനിന്നു ശേഖരിച്ചത്