തേവർപറമ്പിൽ കുഞ്ഞച്ചൻ
വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. | |
---|---|
ജനനം | ഏപ്രിൽ 01, 1891 രാമപുരം, കോട്ടയം ജില്ല, കേരളം, ഇന്ത്യ |
മരണം | ഒക്ടോബർ 16, 1973 രാമപുരം |
വണങ്ങുന്നത് | സീറോ മലബാർ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 30 ഏപ്രിൽ 2006, കോട്ടയം by വർക്കി വിതയത്തിൽ |
പ്രധാന തീർത്ഥാടനകേന്ദ്രം | രാമപുരം പള്ളി |
Part of a series on |
ഇന്ത്യയിലെ ക്രിസ്തുമതം |
---|
സീറോ മലബാർ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു പുരോഹിതനാണ് തേവർപറമ്പിൽ കുഞ്ഞച്ചൻ[1]. 2006 ഏപ്രിൽ 30ന് ഞായറാഴ്ച കോട്ടയം ജില്ലയിലെ രാമപുരത്ത് വെച്ചാണ് ധന്യൻ തേവർപറമ്പിൽ കുഞ്ഞച്ചനെ മാർപ്പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് [2]. ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചിട്ടില്ലാത്ത കുഞ്ഞച്ചൻ മരണശേഷമാണ് അറിയപ്പെട്ടു തുടങ്ങിയത്. വളരെ പൊക്കം കുറവായിരുന്നതിനാലാണ് ഇദ്ദേഹത്തെ എല്ലാവരും കുഞ്ഞച്ചൻ എന്നു വിളിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ മദ്ധ്യസ്ഥ പ്രാർഥനയ്ക്കായി ധാരാളം ഭക്തർ എത്തുന്ന സ്ഥലമാണ് രാമപുരം പള്ളി [3]
ജീവിതരേഖ
[തിരുത്തുക]പാലാ രൂപതയിൽ രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാപ്പള്ളി ഇടവകയിൽ തേവർപറമ്പിൽ വീട്ടിൽ ഇട്ടിയേപ്പു മാണി, ഏലീശ്വാ ദമ്പതികളുടെ പുത്രനായി 1891 - ഏപ്രിൽ 1 നു ജന്മം കൊണ്ടു.
വൈദികപട്ടം
[തിരുത്തുക]വരാപ്പുഴ പുത്തൻ പള്ളി സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ ശേഷം 1921 ഡിസംബർ 17 - ന് ചങ്ങനാശേരി മെത്രാൻ മാർ തോമസ് കുര്യാളശേരിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
അത്ഭുതം
[തിരുത്തുക]ധന്യൻ തേവർ പറമ്പിൽ കുഞ്ഞച്ചന്റെ മധ്യസ്ഥതയിൽ പ്രാർഥിച്ചതിന്റെ ഫലമായി അടിമാലി സ്വദേശിയായ ഗിൽസ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാൽപാദം അത്ഭുതകരമ്മായി സാധാരണനിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്താണ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കാനുള്ള നിർദ്ദേശം അംഗീകരിച്ചത്. [4]
പ്രവർത്തന മേഖല
[തിരുത്തുക]പുലയർ, പറയർ തുടങ്ങിയ ദളിതരായ ജനങ്ങളുടെ ഇടയിലായിരുന്നു കൂടുതലായും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രേഷിത പ്രവർത്തനങ്ങൾ.
മരണം
[തിരുത്തുക]82-അം വയസ്സിൽ 1973 ഒക്ടോബർ 16 ന് വാർദ്ധക്യസഹജമായ അവശത മൂലം നിര്യാതനായി[5].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-27. Retrieved 2011-05-01.
- ↑ "വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ". Archived from the original on 2010-11-19. Retrieved 2010-10-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-02. Retrieved 2010-10-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-19. Retrieved 2010-10-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-06. Retrieved 2011-02-24.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാമപുരം പള്ളിയുടെ വെബ്സൈറ്റ് Archived 2010-09-02 at the Wayback Machine.
- വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചനെക്കുറിച്ച് കൂടുതൽ അറിയുവാൻ Archived 2011-01-30 at the Wayback Machine.