ക്നായി തോമാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം - ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ടായിരുന്ന ശ്രീ ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ ആണ് ഇത് സ്ഥാപിക്കാൻ മുൻകൈ എടുത്തത്

കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ക്നായി തോമാ (ക്നായിതോമ്മാ)[1] (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് ക്നാനായ ക്രൈസ്തവർ.

ചരിത്രം[തിരുത്തുക]

ക്നായി തോമാ കേരളവുമായി ക്രി.വ. 345- നു മുൻപേ തന്നെ വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ സിറിയയിലെ എഡേസ, കാന എന്നിവിടങ്ങളിൽ നിന്ന് 72 കുടുംബങ്ങളിലായി 400 പേർ കൊടുങ്ങല്ലൂർ വന്നിറങ്ങിയതാണ്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത് .[2] ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായി തോമായെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. എന്നാൽ മതപീഡനങ്ങൾ ഭയന്നാണ്‌ നിരവധി ക്രൈസ്തവകുടുംബങ്ങളോടൊപ്പം അദ്ദേഹം കേരളത്തിൽ എത്തിയെതന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.[3] ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അർമേനിയയിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അഭിപ്രായങ്ങളുണ്ട്. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദ ക്രൈസ്തവരായ അഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു.

മൂന്നു കപ്പലുകളിലായി ഒരു വൻ സംഘമായാണ്‌ അദ്ദേഹം കൊടുങ്ങല്ലൂർ എത്തിയതെന്നും അക്കൂട്ടത്തിൽ ഒരു മെത്രാനും 4 വൈദികരും ഏതാനും ശെമ്മാശ്ശന്മാരും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്നാനായ സമുദായക്കാരുടെ ഇടയിലുള്ള പരമ്പരാഗത ഗാനങ്ങളിലൊന്നായ 'ഒത്തു തിരിച്ചവർ കപ്പൽ കേറി' എന്നു തുടങ്ങുന്ന പാട്ടിൽ "കത്തങ്ങൾ നാലാളരികെയുണ്ട്, ഉറഹാ മാർ യൗസേപ്പും കൂടെയുണ്ട്, ശെമ്മാശ്ശന്മാരവർ പലരുമുണ്ട്" എന്നു പരാമർശിക്കപ്പെടുന്നു. കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ക്നായി തോമായെ തദ്ദേശിയരായ മലങ്കര നസ്രാണികൾ ആവേശത്തോടെ വരവേറ്റു. രാജാവായിരുന്ന ചേരമാൻ പെരുമാളും ക്നായി തോമായുടെ സംഘത്തോട് സ്നേഹത്തോടെയാണ് പെരുമാറിയത്. വിദേശികൾ ഇവിടെ താമസമാക്കുക വഴി വാണിജ്യവും അതു വഴി രാജ്യത്തെ സമ്പത്തും വിപുലമാവുമെന്നുള്ള വിചാരം ഇതിന് ഒരു കാരണമായേക്കാം. ഇവർക്ക് താമസിക്കുവാൻ കൊടുങ്ങല്ലൂർ പട്ടണത്തിൽ രാജകൊട്ടാരത്തിന് തെക്കു ഭാഗത്ത് സൗജന്യമായി ഭൂമി നൽകുകയും അക്കാലത്ത് ഉന്നതജാതീയരായി ഗണിക്കപ്പെട്ടവർക്ക് മാത്രം നൽകി വന്ന 72 പദവികൾ ചെപ്പേടിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തു.

ക്നായിതോമ്മായും സംഘവും കൊടുങ്ങല്ലൂരിൽ താമസമാക്കി, വ്യാപാരത്തിൽ ഏർപ്പെട്ടു. അവരുടേതായ യഹൂദപാരമ്പര്യത്തിലുള്ള ആചാരങ്ങൾ പുലർത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിൽ മുന്നേ ഉണ്ടായിരുന്ന യഹൂദന്മാരുമായി അവർക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ നാട്ടുകാരായ ക്രിസ്ത്യാനികളുമായി ആരാധനാ സംബന്ധമായ വിഷയങ്ങളിൽ സഹവർത്തിത്വം പുലർത്തിയിരുന്നെങ്കിലും അവരുമായി വൈവാഹിക ബന്ധങ്ങളിലിടപെടാതെ തങ്ങളുടെ വംശപാരമ്പര്യം നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു.

ക്നായി തോമ വളരെപ്പെട്ടെന്ന് ചേരമാൻ പെരുമാളിന്റെ വിശ്വസ്തന്മാരിലൊരാളായി മാറി. ചേര രാജാവിന്റെ പ്രഭു എന്നർത്ഥമുള്ള കോചേരകോരൻ പദവിയും രാജകീയ ചിഹ്നമായ വേന്തൻ മുടിയും ക്നായി തോമയ്ക്ക് നൽകപ്പെട്ടതായി പറയപ്പെടുന്നു.

ക്നാനായ സമുദായം[തിരുത്തുക]

പ്രധാന ലേഖനം: ക്നാനായ സമുദായം

ക്നായി എന്ന വാക്കിന് വ്യാപാരി എന്നർത്ഥമാണുള്ളതെന്നും ബൈബിളിലും അതേ പ്രകാരം പലയിടങ്ങളിലും ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായും ചില ചരിത്രകാരന്മാർ പറയുന്നു. കാന വിശേഷണത്തിന്റെ അർത്ഥം വ്യക്തമല്ല; അത് ബൈബിളിലെ കാന പട്ടണത്തെയോ കനാൻ ദേശത്തെയോ സൂചിപ്പിക്കാം, അല്ലെങ്കിൽ ഇത് വ്യാപാരി എന്ന സുറിയാനി പദത്തിന്റെ (മലയത്തിലെ ക്നായിൽ ) ദ്രോഹമായിരിക്കാം. എന്നിരുന്നാലും, പണ്ഡിതനായ റിച്ചാർഡ് എം. സ്വിഡെർസ്‌കി പ്രസ്താവിക്കുന്നത് ഈ വ്യുൽപ്പത്തികളൊന്നും പൂർണമായി ശരിയല്ല എന്നാണ്.[4]

ക്നാനായ, ക്നാനായ, ക്നാനായ, ക്നാനായ, ക്നാനായ, ക്നാനായ, ക്നാനായ എന്നീ നാടോടി പാരമ്പര്യങ്ങളിൽ കാണപ്പെടുന്ന മലയാളം രൂപത്തെയും അതിന്റെ വകഭേദങ്ങളെയും അടിസ്ഥാനമാക്കി 18-ആം നൂറ്റാണ്ടിൽ യൂറോപ്യൻ പണ്ഡിതന്മാർ ഔപചാരികമാക്കിയ ഒരു അഴിമതിയാണ് "കാന" രൂപമെന്ന് പണ്ഡിതനായ ഡോ. ജേക്കബ് കൊല്ലാപറമ്പിൽ വാദിക്കുന്നു. മലബാറിലെ ജനങ്ങളുടെ ഭാഷയും സാഹിത്യവും. പേർഷ്യയിലെ (തെക്കൻ മെസൊപ്പൊട്ടേമിയ) ബെറ്റ് അരാമെയിലെ കൈനായിലെ ക്രിസ്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ഒരു പരാമർശമായിരിക്കാം ഇത്.[4]

അവലംബം[തിരുത്തുക]

  1. കത്തോലിക്ക സർവ്വ വിജ്ഞാനകോശം
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994.
  4. 4.0 4.1 Kenneth L (2013). cowboys,cops,killers, and ghostes. university of north taxes. പുറം. 150. ISBN 9781574415322.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്നായി_തോമാ&oldid=3704678" എന്ന താളിൽനിന്ന് ശേഖരിച്ചത്