ദേവസഹായം പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഴ്ത്തപ്പെട്ട
ദേവസഹായം പിള്ള
தேவசகாயம் பிள்ளை
Devasagayam.JPG
ദേവസഹായം പിള്ള
രക്തസാക്ഷി
ജനനം(1712-04-23)ഏപ്രിൽ 23, 1712
നട്ടാലം, കന്യാകുമാരി ജില്ല
മരണംജനുവരി 14, 1752(1752-01-14) (പ്രായം 39)
അരുവായ്മൊഴി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്2 ഡിസംബർ, 2012, സെന്റ് ഫ്രാൻസീസ് സേവ്യർ കത്തീഡ്രൽ ചർച്ച്, തമിഴ് നാട് by ആഞ്ജേലോ അമാറ്റോ (ബെനഡിക്ട് പതിനാറാമനനു് വേണ്ടി)
പ്രധാന തീർത്ഥാടനകേന്ദ്രംസെന്റ് ഫ്രാൻസീസ് സേവ്യർ കത്തീഡ്രൽ ചർച്ച്, തമിഴ് നാട്
ഓർമ്മത്തിരുന്നാൾ14 ജനുവരി[1]
പ്രതീകം/ചിഹ്നംചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്നു (വധശിക്ഷയ്ക്കു് മുൻപു്)

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുമതം| സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള[2]. കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾ 2012-ൽ ആരംഭിച്ചു.

1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. ജ്ഞാനസ്നാനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു[3].

കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള േയശു ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞത്.

തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. തുടർന്ന് നാലു കൊല്ലം ജെയിലിൽ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752-ൽ രാജകല്പനപ്രകാരം വധിക്കപ്പെട്ടു[4]. വെടിയേറ്റാണ് പിള്ള അന്തരിച്ചത്.

റോമൻ കത്തോലിക്കരിൽ ചിലർ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു.[3] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദർശിച്ച താനും കരിയാറ്റിൽ മല്പാനും, ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന്, നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കർദ്ദിനാളിന് അപേക്ഷിച്ചതായി 1785-ൽ എഴുതിയ വർത്തമാനപ്പുസ്തകം എന്ന പ്രഖ്യാത യാത്രാവിവരണഗ്രന്ഥത്തിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട്.[5] [ക] 2004-ൽ, ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു.[6] ഇദ്ദേഹത്തിന് രക്തസാക്ഷി പദവി കല്പിക്കുന്നതിനെ ചിലർ വിമർശിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ മതപരമായ പീഡനം നിലനിന്നിരുന്നുവെന്നതിന് യാതൊരു സൂചനയും ഇല്ലെന്നും ദേവസഹായം പിള്ളയുടെ വധശിക്ഷ രാജദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നെന്നുമാണ് ഈ വിമർശകരുടെ വാദം.[7]

ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു[8]. 2012 ഡിസംബർ 2-ന് കത്തോലിക്കസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.[9]

കുറിപ്പുകൾ[തിരുത്തുക]

ക.^ "ഞങ്ങൾ റോമിൽ പാർത്ത കാലത്ത് കിട്ടിയ ഇടവേളകളിൽ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധപദവിയിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാൻ ലത്തീനിൽ എഴുതിയുണ്ടാക്കി കർദ്ദിനാളിനോടുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിന് പണം മുടക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട് ഈ രക്തസാക്ഷിയുടെ കേസ് വിസ്തരിച്ച് വിധിപറയുന്നതിൽ ഉപേക്ഷ കാണിക്കരുതേ എന്ന് കർദ്ദിനാളിനുള്ള കത്തിൽ എടുത്തു പറഞ്ഞിരുന്നു."[5]

അവലംബം[തിരുത്തുക]

 1. Terry Jones, Blessed Devasahayam Pillai, Star Quest Production Network. Retrieved 4 December 2012.
 2. "Two Indian laymen placed on sainthood road". ucan india. ശേഖരിച്ചത് 30 June 2012.
 3. 3.0 3.1 "2004 ജനുവരി 10-ലെ [[ഹിന്ദു ദിനപത്രം|ഹിന്ദു ദിനപത്രത്തിൽ]], ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി ഈ വിഷയത്തിൽ എടുത്ത തീരുമാനത്തെ സംബന്ധിച്ച് വന്ന റിപ്പോർട്ട്". മൂലതാളിൽ നിന്നും 2004-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-07.
 4. വർത്തമാനപ്പുസ്തകം, പാറേമാക്കൽ തോമ്മാക്കത്തനാർ (ഓശാന പതിപ്പിന്റെ 158-ആം പുറത്തെ അടിക്കുറിപ്പ്
 5. 5.0 5.1 വർത്തമാനപ്പുസ്തകം അദ്ധ്യായം 49
 6. "CBCI report". NewIndPress.com. 13 January 2004. മൂലതാളിൽ നിന്നും 2004-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-07.
 7. ബലറാം മിശ്ര, "ചെവിയടപ്പിക്കുന്ന മൗനം?" പയനീയർ ദിനപത്രം 20 ജനുവരി 2003. Cited at HinduWisdom.com
 8. "ചരിത്രമായ രക്തസാക്ഷിത്വം, മനോരമ ഓൺലൈൻ". മൂലതാളിൽ നിന്നും 2012-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-04.
 9. ദേവസഹായം പിള്ള വാഴ്ത്തപ്പെട്ടവൻ - മംഗളം ദിനപത്രം 2012 ഡിസംബർ 3.

ആധാരം[തിരുത്തുക]

 • ദേവരൂപാന്തരം: പ്രഥമ ഭാരതീയ ക്രൈസ്തവ ധീര രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ സചിത്ര ജീവചരിത്രം. എഡിറ്റർ: തോമസ് മത്തായി കരിക്കംപള്ളിൽ https://issuu.com/devaroopaantharam/docs/devaroopaantharam_first_edition_201
 • Devasahayam Pillai Archived 2010-08-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ദേവസഹായം_പിള്ള&oldid=3686759" എന്ന താളിൽനിന്ന് ശേഖരിച്ചത്