സംവാദം:ദേവസഹായം പിള്ള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിന്റെ ശ്രദ്ധേയത? നിരവധി വ്യക്തികൾ ഒരു മതത്തിൽ നിന്നു മറ്റൊരു മതത്തിലേക്ക് സ്വയമോ ബാഹ്യപ്രേരണകളാലോ മാറുന്നുണ്ട്. അവർക്കൊക്കെ വിക്കിപീഡിയയിൽ എന്തു സ്ഥാനം? മായ്ക്കുവാൻ നിർദ്ദേശിക്കുന്നു --Anoopan| അനൂപൻ 12:51, 7 ജനുവരി 2010 (UTC)[മറുപടി]


മതം മാറിയവരെക്കുറിച്ചൊക്കെ ലേഖനം എഴുതാൻ ഞാൻ പുറപ്പെടാറില്ല. ദേവസഹായം പിള്ളയെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ട്. അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിക്കണമെന്ന് തമിഴ്നാട്ടിലെ കത്തോലിക്കാ മെത്രാന്മാർ 2004-ൽ ആവശ്യപ്പെട്ടിരുന്നു. അതിനെക്കുറിച്ച് ഹിന്ദു പത്രത്തിലും പയനിയറിലും ഒക്കെ വാർത്തയുമുണ്ടായിരുന്നു. ആ വിവാദത്തിൽ ചരിത്രകാരന്മാരായ എം.ജി.എസ്. നാരായണനും ശ്രീധരമേനോനും മറ്റും അഭിപ്രായവും പറഞ്ഞിരുന്നു. ദേവസഹായം പിള്ളയെ കൊന്നത് മതപരിവർത്തനത്തിന്റെ പേരിൽ ആണോയെന്നത് തർക്കവിഷയമാണ്. തിരുവിതാംകൂറിൽ മതപീഡനത്തിന്റെ ചരിത്രമില്ല എന്ന് അവരൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ളതായും പറയുന്നു. ദേവസഹായം പിള്ളയുടെ മതപരിവർത്തനവുമായി അദ്ദേഹത്തിന്റെ മരണത്തിന് ബന്ധമില്ലെന്ന് വരാം. അദ്ദേഹത്തെക്കുറിച്ചുള്ള കഥകളിൽ ഭക്തന്മാരുടെ ഭാവന കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്നും വരാം. എന്നാൽ രക്തസാക്ഷികളും വിശുദ്ധരും ആയി കണക്കാക്കപ്പെടുന്ന ഒട്ടേറെപ്പേരുടെ കാര്യത്തിൽ ഇതാണ് സ്ഥിതി. കേരളത്തിൽ ഏറ്റവുമേറെ വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളായ ഗീവർഗ്ഗീസിനെക്കുറിച്ച് (St.George) എഡ്‌വേഡ് ഗിബ്ബൺ Decline and Fall-ൽ എഴുതിയിരിക്കുന്നത് വായിച്ചാൽ ഇതു മനസ്സിലാകും. അത് വായിച്ചിട്ട് ഗീവർഗീസ് പുണ്യവാളന് ശ്രദ്ധേയത ഇല്ലെന്ന് പറയാൻ പറ്റുമോ? ദേവസഹായത്തെ വിശുദ്ധനും രക്തസാക്ഷിയുമായി ഒട്ടേറെപ്പേർ കണക്കാക്കുന്നുണ്ട് എന്നതാണ് പ്രധാനം. അദ്ദേഹത്തെ സംബന്ധിച്ച വിശ്വാസം അടുത്ത കാലത്ത് ആരെങ്കിലും കണ്ടെത്തിയതൊന്നുമല്ല. പതിനെട്ടാം നൂറ്റാണ്ടിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ എഴുതിയ, മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകത്തിൽ (അദ്ധ്യായം 49) ദേവസഹായം പിള്ളയുടെ കാര്യം പറയുന്നുണ്ട്. തോമ്മാക്കത്തനാരും, കരിയാറ്റിൽ മല്പാനും റോമിലെ സഭാധികാരികൾക്ക് സമർപ്പിച്ച അപേക്ഷകളിലൊന്ന് ദേവസഹായം പിള്ളയ്ക്ക് വിശുദ്ധപദവി നൽകണം എന്നായിരുന്നു. കേരളത്തിലെ ഞങ്ങളുടെ പാവപ്പെട്ട സഭയ്ക്ക് കാശുമുടക്കാൻ കഴിവില്ലെന്നുവച്ച്, ദേവസഹായത്തിന്റെ കാര്യം പരിഗണിക്കാതിരിക്കരുതേ എന്നുപോലും ആ അപേക്ഷയിൽ പറഞ്ഞിരുന്നു!Georgekutty 13:39, 7 ജനുവരി 2010 (UTC)[മറുപടി]

ഈ സം‌വാദത്തിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കവയും ലേഖനത്തിൽ കാണുന്നില്ല. ഈ ചരിത്രത്തെപ്പറ്റി ഒരറിവും ഇല്ലാത്ത എന്നെപ്പോലുള്ളവർ ലേഖനം വായിച്ചെടുത്ത് മനസിലാക്കുന്നത് ഇത്ര മാത്രമാണ്‌. ദേവസഹായം പിള്ള തിരുവിതാംകൂർ രാജ്യത്തെ ഒരു സർക്കാരുദ്യോഗസ്ഥനായിരുന്നു. യൂസ്റ്റേക്കിയസ് ഡി ലനോയിൽ നിന്ന് ക്രിസ്തുമതത്തെക്കുറിച്ച് കേട്ടറിഞ്ഞ് അതിലേക്കു മതം മാറി. റോമൻ കത്തോലിക്കരിൽ ചിലർ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു ഇത്രയും ഉള്ള ഒരു ലേഖനത്തിനു വിജ്ഞാനകോശത്തിൽ സ്ഥാനമുണ്ടെന്നു ഞാൻ കരുതുന്നില്ല. ഒരു കാര്യം കൂടെ, ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെന്നുള്ളത് മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തിനു ശ്രദ്ധേയത നിർണയിക്കുന്നതിനുള്ള മാനദണ്ഡമല്ല. --Anoopan| അനൂപൻ 13:59, 7 ജനുവരി 2010 (UTC)[മറുപടി]

ലേഖനത്തിൽ വിവരം ചേർക്കുന്നത് എഴുതി വരുമ്പോഴല്ലേ? ഞാൻ എഴുതി തുടങ്ങുന്നതിനു മുൻപ് കുറിപ്പിടുന്നതിന് പകരം അനൂപന് ഇത്തിരി ക്ഷമ കാണിക്കാമായിരുന്നില്ലേ? ഇംഗ്ലീഷ് വിക്കിയിൽ ലേഖനം ഉണ്ടെന്നത് യോഗ്യത അല്ലെന്നത് കേട്ടുതഴമ്പിച്ച വാദമാണ്. ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെന്നതും പ്രസക്തമാണ്. ദേവസഹായം പിള്ളയെക്കുറിച്ച് ലേഖനത്തിന് ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതിധികം പ്രസക്തി മലയാളം വിക്കിയിലാണ്. രണ്ടേകാൽ നൂറ്റാണ്ടു മുൻപ് എഴുതപ്പെട്ട വർത്തമാനപ്പുസ്തകത്തിൽ ദേവസഹായത്തെക്കുറിച്ച് പരാമർശമുള്ള കാര്യമൊക്കെ കണ്ടെത്തി ചേർക്കാൻ മലയാളം വായിയ്ക്കുന്നവർക്കാണ് കഴിയുക. കന്യാകുമാരി തമിഴ്നാട്ടിൽ ആയില്ലായിരുന്നെങ്കിൽ വിശുദ്ധപദവിയിലേയ്ക്കുള്ള മലയാളികളുടെ മറ്റൊരു candidate കൂടി ആകുമായിരുന്നു ദേവസഹായം എന്നും തോന്നുന്നു. ഇദ്ദേഹത്തെ രക്തസാക്ഷിത്വം വരിച്ചവനായി റോമൻ കത്തോലിക്കരിൽ ചിലർ കണക്കാക്കുന്നു എന്നെഴുതിയത്, church അദ്ദേഹത്തെ രക്തസാക്ഷിയെന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന അർത്ഥത്തിലാണ്. കരുതിക്കൂട്ടിയുള്ള ഒരു understatement ആയും അതിനെ കണക്കാക്കാം. Georgekutty 14:34, 7 ജനുവരി 2010 (UTC)[മറുപടി]

നായർ / തമിഴൻ?[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇദ്ദേഹം തമിഴനാണെന്നു് ഒരു സ്ഥലത്തും നായരാണെന്നു് വേറൊരു സ്ഥലത്തും പറയുന്നു. ഏതാണു് ശരി?--പ്രിൻസ് മാത്യു Prince Mathew 19:06, 26 ജനുവരി 2013 (UTC)[മറുപടി]

ദേവസഹായം പിള്ള എന്ന നീലകണ്ഠപ്പിള്ള 1712 ഏപ്രിൽ 23ന്‌ കന്യാകുമാരി ജില്ലയിലെ നട്ടാലം എന്ന സ്ഥലത്ത് വാസുദേവൻ നമ്പൂതിരിയുടെയും ദേവായി അമ്മ എന്ന നായർസ്ത്രീയുടെയും മകനായി ജനിച്ചുവെന്നാണ് കാണുന്നത്. മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ ജോലിക്കാരനായിരുന്നു പിള്ള. ഡച്ച്‌ സൈന്യാധിപൻ ഡിലനോയിയുടെ സഹായിയായി മാർത്താണ്ഡവർമ്മ മഹാരാജാവ്‌ നീലകണ്ഠപിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നും പിള്ള ക്രിസ്തുമതത്തെക്കുറിച്ച്‌ അറിയാനിടവരുകയും, ക്രിസ്തുമതത്തിൽ ആകൃഷ്ടനായി, തെക്കൻ തിരുവിതാംകൂറിലെ മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാപാതിരിയിൽ നിന്നും 1745 ൽ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു.

തിരുവിതാംകൂറിന്റെ തടിഡിപ്പോയിൽ നിന്നും കള്ളത്തടി കടത്തിയെന്നും, ഡച്ചുകാർക്കുവേണ്ടി ഒറ്റുകാരനായി പ്രവർത്തിച്ചുവെന്നുമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ട് നാലു കൊല്ലം ജയിലിൽ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള, 1752ൽ രാജകൽപനപ്രകാരം വെടിവച്ച് വധിക്കപ്പെട്ടു.

മതപ്രചാരണത്തിന്‌ ക്രിസ്ത്യൻ മിഷണറിമാർക്ക്‌ ഒട്ടേറെ സഹായങ്ങൾ നൽകിയ പാരമ്പര്യമാണ്‌ തിരുവിതാംകൂർ രാജാക്കന്മാർക്കെന്ന ആരോപണം നിലനില്ക്കുന്നുണ്ട്. തിരുവിതാംകൂറിൽ നിരവധി പള്ളികൾ പണിയാനുള്ള സ്ഥലവും സഹായവും ഭരണാധികാരികൾ നൽകിയിട്ടുണ്ട്. കേവലം ക്രിസ്ത്യാനിയായതുകൊണ്ടാണ്‌ പിള്ള വധിക്കപ്പെട്ടതെന്നതിന്‌ ചരിത്രത്തിന്റെ പിൻബലമില്ല. അനൂപ് മനക്കലാത്ത് (സംവാദം) 07:34, 31 ജനുവരി 2013 (UTC)[മറുപടി]

ഉണ്ട്. [Paulinus a Sancto Bartholomaeo (1748-1806), Voyage to the East Indies, 1800 (original Italian, 1796)]. He writes: "The king of Travancore threatens with imprisonment and death every nobleman who shall quit his court to become a Christian, and who shall afterwards fall into his hands; and indeed Nilampulla, an officer of a noble family, was shot at Arampalli because he refused to renounce the religion of Jesus Christ. In the year 1787 I saw four Nayiris or noble Shudris, thrown into prison at Tiruvandaburam, because they would not apostasise from the Catholic Church." (pp. 207-208).

ഇദ്ദേഹം രചിച്ച ആര്യധർമഛേദനം, സത്യജ്ഞാനോദയം തുടങ്ങിയ കൃതികളിൽ ഹിന്ദുമതത്തെ നിശിതമായി വിമർശിച്ചതുകൊണ്ടാണ് ഇദ്ദേഹത്തെ വെടിവെച്ചുകൊന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ആര്യധർമഛേദനം എന്ന ഇദ്ദേഹത്തിന്റെ കൃതിയ്ക്ക് മറുപടിയായിട്ടാണ് ചട്ടമ്പി സ്വാമികൾ ക്രിസ്തുമതഛേദനം എന്ന കൃതി രചിച്ചതെന്നു പറയപ്പെടുന്നു.പ്രൊഫ. കൃഷ്ണകുമാർ (സംവാദം) 17:24, 1 ഫെബ്രുവരി 2013 (UTC)[മറുപടി]

ക്രൈസ്തവ മിഷണറിമാരുടെ എഴുത്ത് സംശയലേശമന്യേ ചരിത്രമായി കണക്കാക്കാൻ സാധിക്കുമോ? ഇന്ത്യയുടെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ ചരിത്രം വളച്ചൊടിച്ചതിൽ മിഷണറിമാർക്കുള്ള പങ്ക് നിസ്തുലമാണ്. തുളുനാട്ടിൽ അല്ലെങ്കിൽ ഉത്തരകേരളത്തിലായിരുന്ന മുസിരിസ്സിനെ കൊടുങ്ങല്ലൂരാക്കിയതും, ക്രിസ്തുശിഷ്യനായ തോമാശ്ലീഹയുടെ കൊടുങ്ങല്ലൂർ ആഗമനകഥ മെനഞ്ഞതിനും, ചേരമാൻ പെരുമാളിന്റെ മക്കത്തുപോയ കഥയുണ്ടാക്കിയതിനും, ശങ്കരാചാര്യരെ പേരാറിനും, പെരിയാറിനും തെക്കുള്ളവനാക്കിയതും, തമിഴിനെ ഒരു അതിപ്രാചീനഭാഷയാക്കിയതിനും, തമിഴിനെ ഇന്ത്യയിലെ ആദ്യത്തെ ഉദാത്തഭാഷയായി പ്രഖ്യാപിച്ചതിനും പിന്നിൽ മിഷണറി കരങ്ങൾ ഉള്ളതായി ന്യായമായും സംശയിക്കാം. പിന്നെ, ക്രിസ്തുമതച്ഛേദനത്തിന്റെ പൂർവപീഠികയിൽ ആര്യധർമഛേദനത്തെപ്പറ്റിയൊന്നും ശ്രീ ചട്ടമ്പി സ്വാമികൾ പ്രസ്താവിച്ചുകാണുന്നില്ല. ടി. ഗ്രന്ഥത്തെപ്പറ്റി ബോധേശ്വരൻ, മന്നത്ത് പദ്മനാഭൻ തുടങ്ങിയവരുടെ എഴുത്തിലും ദേവസഹായം പിള്ളയെപ്പറ്റിയോ അദ്ദേഹത്തിന്റെ പുസ്തകരചനയെപ്പറ്റിയോ കാണുന്നില്ല. --അനൂപ് മനക്കലാത്ത് (സംവാദം) 07:37, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതാണ് ആർ.എസ്.എസ്. ശാഖയിൽ നിന്ന് ചരിത്രം പഠിച്ചാലുള്ള കുഴപ്പം. തമിഴിനെ പ്രാചീനഭാഷയാക്കിയതുകൊണ്ടും ശങ്കരനെ തെക്കനാക്കിയതുകൊണ്ടും മിഷനറിമാർക്കെന്താണ് നേട്ടം ? മനക്കലത്തിന്റെ സംഘി-മങ്കി ആശാന്മാരോട് അതുചോദിച്ചില്ലേ? പിന്നെ മുസിരിസ് തുളുനാട്ടിലാണെന്നും സൗദി ഹിന്ദുരാഷ്ട്രമായിരുന്നെന്നും പോറ്റിമാരുടെ താളിയോലക്കെട്ടുകൾ അടിച്ചുമാറ്റിയാണ് സായിപ്പ് ആറ്റം ബോംബുണ്ടാക്കിയതെന്നുമൊക്കെ വിക്കിപീഡിയയിലും കൂടി എഴുതിവെക്കാം, എന്താ മതിയോ? പിന്നെ മിഷനറിമാർ ഇല്ലായിരുന്നെങ്കിൽ തെക്കേ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നതുശരി. താങ്കളുടെ അമ്മയും പെങ്ങളും നേരേ ചൊവ്വേ തുണിയുടുത്തു നടക്കുന്നുണ്ടെങ്കിൽ അത് അവരുണ്ടായിരുന്നതു കൊണ്ടാണ്. ഇല്ലായിരുന്നെങ്കിൽ നായർസ്ത്രീകൾക്ക് തന്തയാകാൻ പ്രായമുള്ള പല നമ്പൂതിരിമാർക്ക് കിടക്കവിരിക്കേണ്ടി വരുമായിരുന്നു. അച്ഛന്റെ പേരെഴുതേണ്ട കോളം പൂരിപ്പിക്കാൻ കഴിയാതെ വിഷമിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകുമായിരുന്നു. താഴ്ന്നജാതി സ്ത്രീകൾ മുലകൾ പ്രദർശിപ്പിച്ച് നടക്കേണ്ടിവരുമായിരുന്നു. നാടുവാഴുന്ന പൊന്നുതമ്പുരാന് മുലക്കരം കൊടുക്കേണ്ടി വരുമായിരുന്നു. വെള്ളാപ്പള്ളി നടേശന് സുകുമാരൻ നായരെക്കാണുമ്പോൾ ദൂരമളന്ന് മാറിനിൽക്കേണ്ടി വരുമായിരുന്നു. മിഷനറിമാർ വന്നില്ലായിരുന്നെങ്കിൽ ഈ അനാചാരങ്ങളൊക്കെ അങ്ങനെ തന്നെ ഇവിടെ നിലനിൽക്കുമായിരുന്നു. —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:117.231.160.116 (സംവാദം)

ഹിന്ദുവിസ്ഡം[തിരുത്തുക]

പയനീയർ പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഹിന്ദുവിസ്ഡം വെബ്സൈറ്റ് ഉദ്ധരിച്ചിരിക്കുന്നു എന്ന മട്ടിലാണ് അവലംബം ചേർത്തിരിക്കുന്നത്. എന്നാൽ പയനിയർ പത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസ്തുത വാർത്ത കാണുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി വർഗീയപ്രചരണം നടത്തുന്ന ഒരു വെബ്സൈറ്റ് ആണ് ഹിന്ദുവിസ്ഡം. വേറെ തെളിവുകൾ ലഭിക്കാത്തപക്ഷം ഇത് ഹിന്ദുവിസ്ഡം ഉണ്ടാക്കിയെടുത്ത ഒരു hoax ആണെന്ന് കരുതേണ്ടി വരും.- 99v (സംവാദം) 05:22, 28 നവംബർ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ദേവസഹായം_പിള്ള&oldid=2911430" എന്ന താളിൽനിന്ന് ശേഖരിച്ചത്