ചങ്ങനാശ്ശേരി അതിരൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അതിരൂപത - ചങ്ങനാശ്ശേരി
Archidioecesis Changanacherrensis
ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാന മന്ദിരം
രാജ്യം India
സ്ഥിതിവിവരം
വിസ്‌താരം 24,595 കി.m2 (9,496 ച മൈ)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2004)
9,300,000
382,000 (4.1%)
വിവരണം
ആരാധനാക്രമം സീറോ മലബാർ കത്തോലിക്കാ സഭ
കത്തീഡ്രൽ സെന്റ്.മേരീസ് മെട്രോപോലീത്തൻ കത്തീഡ്രൽ - ചങ്ങനാശ്ശേരി
ഭരണം
മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. റോമൻ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. കേരളത്തിലെ നാലു അതിരൂപതകളിൽ ഒന്നാണിത്. ചങ്ങനാശ്ശേരി നഗരത്തിൽ ചങ്ങനാശ്ശേരി - വാഴൂർ റോഡിനരുകിലായി അതിരൂപതാ ആസ്ഥാനം നിലകൊള്ളുന്നു. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതയിൽ 13 ഫൊറാന പള്ളികൾ ഉണ്ട്. കൂടാതെ 300-ലധികം പള്ളികളും ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്നു. കേരളത്തിലെ കോട്ടയം ജില്ല, ആലപ്പുഴ ജില്ല, പത്തനംതിട്ട ജില്ല, കൊല്ലം ജില്ല, തിരുവനന്തപുരം ജില്ല എന്നീ അഞ്ചു ജില്ലകളും, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്.

മെത്രാപോലീത്ത[തിരുത്തുക]

മാർ ജോസഫ് പെരുന്തോട്ടമാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്.[1]

ചരിത്രം[തിരുത്തുക]

ചങ്ങനാശ്ശേരി മെത്രാപോലിത്തൻ പള്ളി

ക്രി.വർഷം 1887 മെയ് 20-നാണ് ഈ അതിരൂപത നിലവിൽ വന്നത്. തൃശ്ശൂർ അതിരൂപതയും ഇതെ ദിവസം തന്നെയാണ് നിലവിൽ വന്നത്. അന്ന് കോട്ടയം എന്നായിരുന്നു രൂപതയുടെ പേരെങ്കിലും അടുത്ത വർഷം (1888) പേർ ചങ്ങനാശ്ശേരി എന്നാക്കി മാറ്റി. അതിനെ ത്തുടർന്ന് രൂപത ആസ്ഥാനം 1891-ൽ ഇന്നു കാണുന്ന അതിരൂപതാസ്ഥാനത്തേക്ക് (ചങ്ങനാശ്ശേരി - വാഴൂർ റോഡിൽ) മാറ്റി സ്ഥാപിച്ചു. ചങ്ങനാശ്ശേരി രൂപതയും തൃശ്ശൂർ രൂപതയും മാത്രമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്ന രൂപതകൾ. ഈ രൂപതകൾ ഉണ്ടായി 9 വർഷങ്ങൾക്കു ശേഷം ചങ്ങനാശ്ശേരിയിലേയും തൃശ്ശൂരിലേയും കുറച്ചു ഭാഗങ്ങൾ ചേർത്ത് എറണാകുളം രൂപത ഉണ്ടാക്കി (1896 ജൂലൈ 28).[2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.archdiocesechanganacherry.org/archdiocesechanganacherry-archdiocese.php?id=1
  2. http://www.archdiocesechanganacherry.org/archdiocesechanganacherry-archdiocese.php?id=3
"https://ml.wikipedia.org/w/index.php?title=ചങ്ങനാശ്ശേരി_അതിരൂപത&oldid=1990985" എന്ന താളിൽനിന്നു ശേഖരിച്ചത്