കോട്ടയം അതിരൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്നാനായ കത്തോലിക്കാർക്കായി സീറോ-മലബാർ കത്തോലിക്കാ സഭയുടെ കീഴിൽ ഇന്ത്യയിലെ കോട്ടയം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രൂപതയാണ് കോട്ടയം അതിരൂപത. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷൻ. മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനായി പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

ക്രൈസ്റ്റ് ദി കിങ് ക്നാനായ കത്തോലിക്കാ കത്തീഡ്രൽ, കോട്ടയം

പ്രത്യേക ഭരണസംവിധാനമൊന്നുമില്ലാതിരുന്ന ക്നാനായ വിഭാഗത്തിനായി 1911-ലാണ് പ്രത്യേക വികാരിയത്ത് നിലവിൽ വന്നത്. അതുവരെ ചങ്ങനാശേരി, എറണാകുളം വികാരിയത്തുകളുടെ ഭാഗമായിരുന്നു കത്തോലിക്ക സഭയിലെ ക്നാനായക്കാർ. 1911 ഓഗസ്റ്റ് 29-ന് പത്താം പിയൂസ് മാർപ്പാപ്പയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. ചങ്ങനാശേരി മെത്രാനായിരുന്ന മാർ മാത്യു മാക്കീൽ ഈ വികാരിയത്തിന്റെ ആദ്യ അധ്യക്ഷനുമായി. 1923-ൽ കോട്ടയം വികാരിയത്ത് രൂപതയായും 2005-ൽ അതിരൂപതയായും ഉയർത്തപ്പെട്ടു. കുര്യാക്കോസ് കുന്നശ്ശേരിയായിരുന്നു പ്രഥമ മെത്രാപ്പോലീത്ത.

ബിഷപ്പുമാരും ആർച്ച്ബിഷപ്പുമാരും[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോട്ടയം_അതിരൂപത&oldid=3426681" എന്ന താളിൽനിന്ന് ശേഖരിച്ചത്