Jump to content

പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പാപ്പ അല്ലെങ്കിൽ പോപ്പ് എന്നത് റോമിലെ മാർപ്പാപ്പമാരെയും അലക്സാണ്ട്രിയാ പാത്രിയർക്കീസുമാരെയും മറ്റ് ചില ക്രൈസ്തവ മത നേതാക്കന്മാരെയും വിളിച്ചുവരുന്ന പേരാണ്. ക്രിസ്മസ് ആചരണവുമായി ബന്ധപ്പെട്ട സാന്താക്ലോസ് എന്ന കഥാപാത്രവും പാപ്പാ എന്ന് വിളിക്കപ്പെടുന്നു. പിതാവ് എന്നർത്ഥമുള്ള പാപ്പാസ് (ഗ്രീക്ക്: παπάς) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണു പാപ്പാ (ലത്തീൻ: papa [1]) എന്ന ലത്തീൻ എന്ന പദമുണ്ടായത്. അതിൽ നിന്നു ഇംഗ്ലീഷിലെ പോപ്പ് (Pope), മലയാളത്തിലെ മാർപ്പാപ്പ എന്നീ പദങ്ങളുമുണ്ടായി. നാഥൻ എന്നർത്ഥമുള്ള മാർ [2] എന്ന സുറിയാനി പദവും പാപ്പ എന്ന പദവും ചേർന്നാണ് നാഥനായ പിതാവ് അതായത് മാർപ്പാപ്പ എന്നപ്രയോഗമുണ്ടായത്. ഇത് സാധാരണയായി റോമൻ കത്തോലിക്കാ സഭാധ്യക്ഷനെ സുറിയാനി ക്രിസ്ത്യാനികൾ വിളിക്കുന്ന പദപ്രയോഗമാണ്.

അലക്സാണ്ഡ്രിയയിലെ പതിമൂന്നാമത്തെ ബിഷപ്പായ ഹെരാക്ലസ് പാപ്പ (ക്രി. വ. 231-248) ആണു ക്രൈസ്തവ ലോകത്ത് ആദ്യമായി പാപ്പ സംബോധന ചെയ്യപ്പെട്ട മെത്രാൻ.

വിവിധ ഉപയോഗങ്ങൾ

[തിരുത്തുക]

വ്യക്തികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.newadvent.org/cathen/12260a.htm
  2. http://nasrani.net/2007/11/10/save-syriac/
  3. റോമിലെ മാർപാപ്പായുടെ നേതൃത്വം അംഗീകരിച്ച് സഭൈക്യത്തിൽ കഴിയുന്നവർ കത്തോലിക്കർ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇതര സഭകൾ റോമൻ കത്തോലിക്കർ എന്നാണ് ഈ സഭയെ വിശേഷിപ്പിക്കുക. ആംഗ്ലോ-കാത്തലിക് എന്ന പേര് ആംഗ്ലിക്കൻ സഭയിൽ ഉപയോഗത്തിലുണ്ട്. ഫാ. സേവ്യർ കൂടപ്പുഴ :സഭാ വിജ്ഞാനീയം രണ്ടാം പതിപ്പ്; 1996;ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് വടവാതൂർ, കോട്ടയം; പുറം: 36
  4. റോമാമാർപാപ്പാ എന്ന പ്രയോഗം ധർമ്മാരാം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകൾ എന്നഗ്രന്ഥത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ടു് . (രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകൾ, ധർമ്മാരാം പബ്ലിക്കേഷൻസ്, ധർമ്മ രാംകോളേജ്, ബംഗലൂരു 560029 ; 1988)
"https://ml.wikipedia.org/w/index.php?title=പാപ്പ&oldid=3914610" എന്ന താളിൽനിന്ന് ശേഖരിച്ചത്