സ്റ്റീഫൻ അത്തിപ്പൊഴിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഭിവന്ദ്യ 
ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ
ആലപ്പുഴ രൂപതയുടെ നിലവിലെ മെത്രാൻ
പ്രദേശംകേരളം
രൂപതആലപ്പുഴ രൂപത
മുൻഗാമിഡോ. പീറ്റർ എം. ചേനപ്പറമ്പിൽ
പട്ടത്ത്വംഒക്ടോബർ 5, 1969
അഭിഷേകംഫെബ്രുവരി 11, 2001
വ്യക്തി വിവരങ്ങൾ
ജനനം(1944-05-18)മേയ് 18, 1944
ചേന്നവേലി, ആലപ്പുഴ, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
വിഭാഗംറോമൻ കത്തോലിക്കാ സഭ

ആലപ്പുഴ രൂപതയുടെ നിലവിലുള്ള മെത്രാൻ ആണ്, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ. ( ജനനം: മേയ് 18, 1944)[1]

ജീവിത രേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കലിനടുത്തുള്ള ചേന്നവേലി എന്ന തീരദേശ ഗ്രാമത്തിൽ 1944 മേയ് 18നു ജനിച്ചു.[2]

ചേർത്തല സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും പൂനെ പേപ്പൽ സെമിനാരിയിലുമാണ് വൈദിക പഠനം പൂർത്തിയാക്കിയത്. 1969 ഒക്ടോബർ 5നു വൈദികനായി അഭിഷിക്തനായി. ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രലിൽ സഹവികാരിയായും ഓമനപ്പുഴ പള്ളിയിൽ വികാരിയായും പ്രവർത്തിച്ചു. ആലുവ സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായും ചേർത്തല സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിൽ റെക്ടറായും സേവനമനുഷ്ഠിച്ച സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ആലപ്പുഴ ലിയോ തെർട്ടീന്ത് ഹൈസ്കൂൾ മാനേജരായും പ്രവ്ർത്തിച്ചിട്ടുണ്ട്.

2000 നവംബർ 14 നു ആലപ്പുഴ രൂപതയുടെ സഹായമെത്രാനായി നിയുക്തനായി. 2001 ഫെബ്രുവരി 11നു അഭിഷിക്തനായ അദ്ദേഹം, 2001 ഡിസംബർ 9ന് ബിഷപ്പ് ഡോ. മൈക്കിൾ ആറാട്ടുകുളംവിരമിച്ചതോടെ ആലപ്പുഴരൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി സ്ഥാനമേറ്റു. കെ. സി. ബി. സി (കേരള കാത്തലിക് ബിഷപ്സ് കൌൺസിൽ) യുടെ പിന്നാക്ക സമുദായ കമ്മീഷൻ ചെയർമാൻ, കരിസ്മാറ്റിക് കമ്മീഷൻ ഉപാദ്ധ്യക്ഷൻ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.[3]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]