ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്

ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം

സ്ഥാനംപൂങ്കാവ്, ആലപ്പുഴ
രാജ്യംഇന്ത്യ
ചരിത്രം
സ്ഥാപിതംഎ.ഡി. 1855, മാർച്ച് 8
ഭരണസമിതി
രൂപതകൊച്ചി രൂപത
ജില്ലആലപ്പുഴ

ആലപ്പുഴ ജില്ലയിലെ പൂങ്കാവിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ഔവർ ലേഡി ഓഫ് അസംപ്ഷൻ. 1855 മാർച്ച് 8-ന് സ്ഥാപിതമായ ഈ ദേവാലയം ലത്തീൻ കത്തോലിക്കാ സഭയിലെ കൊച്ചി രൂപതയുടെ കീഴിലാണ് . പൂങ്കാവ് പള്ളി വളരെ പ്രസിദ്ധമായ വിശുദ്ധവാര തീർത്ഥാടന ദേവാലയമാണിത്. (ഔവ്വർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച്, പൂങ്കാവ് ). Our Lady Of Assumption Church, Poomkavu.

ആലപ്പുഴ തുമ്പോളിപള്ളി ഇടവകയിൽ നിന്ന് ആണ് പൂങ്കാവ് പള്ളി സ്വതന്ത്ര ഇടവകയായി മാറിയത് 1860 ൽ ആണ്. അന്ന് പൂങ്കാവിനു സമീപമായി 200 കുടുംബങ്ങളും 700 അംഗങ്ങളുമായി തുമ്പോളിയിലാണ് നിലവിൽ ഒരു ദേവാലയമുണ്ടായിരുന്നത്. ഈ തുമ്പോളിപള്ളി പ്രസിദ്ധമായ മരിയൻ തീർത്ഥാടന ദേവാലയമാണ്. കൊച്ചാക്കോ തോമസ് വലിയവീട്ടിൽ സംഭാവനയായി നൽകിയ 1 ഏക്കർ 73 സെന്റ് സ്ഥലത്തായി 1855 മാർച്ച് 8-നാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. 1860-ലാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്[1]. പൂങ്കാവ് പള്ളി ദക്ഷിണേന്ത്യയിലെ വലിയൊരു വിശുദ്ധവാര തീർത്ഥാടന കേന്ദ്രമാണ്. 1948 - 1952 കാലഘട്ടത്തിന് ഇടയിൽ ആണ് പൂങ്കാവ് പള്ളിയിലെ യേശു ക്രിസ്തുവിന്റെ അത്ഭുത പിഡാനുഭവ തിരുസ്വരൂപം വെൺ തേക്ക് തടിയിൽ കൊത്തി പണിയിക്കപ്പെട്ടതും അത് ദേവാലയത്തിൽ പ്രേതിഷ്ടിക്കപെട്ടതും. ഈ തിരുസ്വരൂപം ദേവാലയത്തിൽ കൊണ്ടുവന്നതുമുതൽ ഇപ്പോഴും പല അത്ഭുതങ്ങളും നടന്നുകൊണ്ടിരിക്കുന്നു. എല്ലാ വർഷവും നോമ്പ് _ തപസ്സു കാല വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് നിരവധി തീർത്ഥാടക ജനങ്ങൾ ഇവിടെക്ക് എത്താറുണ്ട്. വിശുദ്ധവാരത്തിലെ പെസഹാ വ്യാഴാഴ്ച തിരുവത്താഴ പൂജക്കും കാലുകഴുകൽ ശുശ്രുഷയ്ക്കും ശേഷം മറ്റ് കത്തോലിക്കാ ദേവാലയങ്ങളിൽ ഒന്നും കാണാത്ത അപൂർവം കാഴ്ചയാണ് പൂങ്കാവ് പള്ളിയിലെ ദീപകാഴ്ച സമർപ്പണം. ഇത് പള്ളിയുടെ തിരുമുറ്റം മുതൽ കിഴക്ക് റെയിൽവേ ട്രാക്ക് വരെ നില വിളക്ക് കൊണ്ട് ജനങ്ങൾ ദീപകാഴ്ച സമർപ്പിക്കുന്നു. മറ്റൊരു വലിയ പ്രേത്യകത ദു:ഖവെള്ളിയാഴ്ചയിലെ പ്രസിദ്ധമായ കർത്താവിന്റെ അത്ഭുത പിഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരുകാണിക്കൽ. പതിനായിരകണക്കിന് ജനങ്ങൾ ആണ് ഇവിടെ വരുന്നതും തിരുകർമ്മങ്ങ്ങളിൽ പങ്കുചേരുന്നതും.

തിരുനാൾ /പെരുന്നാൾ

• പൂങ്കാവ് പള്ളിയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ വരുന്നതും പിന്നെ പൂങ്കാവിലുള്ളവർ ആഷോഷമായി കാണുന്നതും പൂങ്കാവിലെ വിശുദ്ധവാര തീർത്ഥാടനത്തിനാണ്.

• എല്ലാ വർഷവും ജനുവരി ആദ്യ ഞായർ ആഴ്ചയിലാണ് അത്ഭുത തിരുസ്വരൂപംമായ ഉണ്ണിശോയുടെ എപ്പിഫാനി തിരുനാൾ ആഘോഷം.

• ആഗസ്ത് 15 നു പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗരോപണ തിരുനാൾ ആഘോഷം.

ആലപ്പുഴയിലെ പ്രധാന ദേവാലയങ്ങൾ ഇവയൊക്കെയാണ്.

  1. അർത്തുങ്കൽ ബസിലിക്ക, 2. എടത്വ പള്ളി, 3. തുമ്പോളിപള്ളി, 4. പൂങ്കാവ്പള്ളി, 5. തങ്കി പള്ളി, 6. ചമ്പക്കുളം കല്ലൂർകാട് ബസിലിക്ക, 7. പുളിങ്കുന്ന് വലിയ പള്ളി, 8. ചേർത്തല പള്ളിപ്പുറം പള്ളി, 9. മുട്ടംപള്ളി, 10. കാട്ടൂർ പള്ളി, 11. ആലപ്പുഴ ലാത്തിൻ പള്ളി, 12. കൈനകരി പള്ളി.... എന്നിവയാണ് ആലപ്പുഴ ജില്ലയിലെ പ്രധാന പള്ളികൾ.

അവലംബം[തിരുത്തുക]

  1. "Church History". മൂലതാളിൽ നിന്നും 2012-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]