പാലോട് രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലോട് രവി
ഡെപ്യൂട്ടി സ്പീക്കർ, കേരള നിയമസഭ
ഔദ്യോഗിക കാലം
2015-2016
മുൻഗാമിഎൻ. ശക്തൻ
പിൻഗാമിവി. ശശി
നിയമസഭാംഗം
ഔദ്യോഗിക കാലം
1991, 1996, 2011
മുൻഗാമിമാങ്കോട് രാധാകൃഷ്ണൻ
പിൻഗാമിസി. ദിവാകരൻ
മണ്ഡലംനെടുമങ്ങാട്
വ്യക്തിഗത വിവരണം
ജനനം (1949-06-25) 25 ജൂൺ 1949  (72 വയസ്സ്)
പാലോട്, നെടുമങ്ങാട്, തിരുവനന്തപുരം
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)Jayakumari
മക്കൾ1 Son & 1 daughter
As of 10'th February, 2021
ഉറവിടം: [കേരള നിയമസഭ [1]]

കേരള നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറും നെടുമങ്ങാട് നിന്ന് മൂന്ന് തവണ നിയമസഭാംഗവുമായിരുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് പാലോട് രവി (ജനനം: 25 ജൂൺ 1949)[2]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പാലോട് വില്ലേജിൽ പി.ഗംഗാധരൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി 1949 ജൂൺ 25ന് ജനിച്ചു.[3] ബി.എസ്.സി. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.[4]

സ്വകാര്യ ജീവിതം

  • ഭാര്യ: എസ്. ജയകുമാരി
  • മക്കൾ: രണ്ട് പേർ

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്നു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡൻറായും തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ജില്ലാ പ്രസിഡൻറായും പ്രവർത്തിച്ചു.

തിരുവനന്തപുരം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായും നിർവാഹക സമിതി അംഗവുമായിരുന്ന രവി എ.ഐ.സി.സി, കെ.പി.സി.സി എന്നിവയിൽ നിർവാഹക സമിതി അംഗമാണ്. ഐ.എൻ.ടി.യു.സിയുടെ അഖിലേന്ത്യ സെക്രട്ടറിയും നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയുമാണ്.[5]

1991-ലും 1996-ലും 2011-ലും നെടുമങ്ങാട്ട് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015-2016ൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചു.

നിലവിൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയാണ്.[6][7]

ഏഴു തവണ നെടുമങ്ങാട്ട് നിന്ന് മത്സരിച്ച രവി മൂന്നു തവണ (1991, 1996, 2011) ജയിച്ചു. 1987-ൽ സി.പി.ഐയിലെ കെ.വി.സുരേന്ദ്രനാഥിനോടും 2001- ലും 2006-ലും സി.പി.ഐയിലെ മാങ്കോട് രാധാകൃഷ്ണനോടും 2016-ൽ സി.പി.ഐ നേതാവായ സി.ദിവാകരനോടും പരാജയപ്പെട്ടു.[8][9]

കെ.സുധാകരൻ കെ.പി.സി.സി പ്രസിഡൻറായതിനു ശേഷം നടന്ന പുന:സംഘടനയിൽ നിലവിൽ 2016 മുതൽ ഡി.സി.സി പ്രസിഡൻ്റായിരുന്ന നെയ്യാറ്റിൻകര സനലിനു പകരക്കാരനായി 2021 ഓഗസ്റ്റ് 29 മുതൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായി പ്രഖ്യാപിക്കപ്പെട്ടു.[10]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [11] [12]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 നെടുമങ്ങാട് നിയമസഭാമണ്ഡലം സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 നെടുമങ്ങാട് നിയമസഭാമണ്ഡലം പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
2006 നെടുമങ്ങാട് നിയമസഭാമണ്ഡലം മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 നെടുമങ്ങാട് നിയമസഭാമണ്ഡലം മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 നെടുമങ്ങാട് നിയമസഭാമണ്ഡലം പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ., എൽ.ഡി.എഫ്.
1991 നെടുമങ്ങാട് നിയമസഭാമണ്ഡലം പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ഗോവിന്ദ പിള്ള സി.പി.ഐ., എൽ.ഡി.എഫ്.
1987 നെടുമങ്ങാട് നിയമസഭാമണ്ഡലം കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. പാലോട് രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലോട്_രവി&oldid=3652746" എന്ന താളിൽനിന്ന് ശേഖരിച്ചത്