കെ.വി. സുരേന്ദ്രനാഥ്
കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു കെ.വി. സുരേന്ദ്രനാഥ് (24 മേയ് 1925 - 9 സെപ്റ്റംബർ 2005). ആറും ഏഴും എട്ടും നിയമസഭകളിലെ അംഗമായിരുന്നു. ഒൻപതാം ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു[1]. സൈലന്റ് വാലി പ്രശ്നത്തിന്റെയും "അശംബു ഗ്രീൻസ്" എന്ന പ്രകൃതി സംഘടനയുടെയും മുൻനിരപ്രവർത്തകരിൽ ഒരാളായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1925 - ന് തിരുവനന്തപുരത്ത് ജനിച്ചു. തത്ത്വശാസ്‌ത്രത്തിൽ ബിരുദം നേടി. തിരുവനന്തപുരം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (ടി.എസ്.ഒ) എന്ന വിദ്യാർത്ഥി സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു.കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം 'ഇന്ത്യൻ തിങ്കർ' എന്ന പത്രത്തിൽ പ്രവർത്തിച്ചു.[2] അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്തു. അഞ്ചുവർഷക്കാലം ഒളിവിലായിരുന്നു. 1945ൽ സിപിഐ യിൽ അംഗമായ സുരേന്ദ്രനാഥ് 1953 മുതൽ 71 വരെ എഐടിയുസിയുടെ ജനറൽ കൗൺസിൽ അംഗം, ട്രേഡ് യൂണിയൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റ്, എഐടിയുസി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രസ് ജീവനക്കാർ മുതൽ സർക്കാർ ജീവനക്കാർക്ക് വരെ സംഘടനയുണ്ടാക്കാൻ സഹായവും പിന്തുണയുമായി നിന്നു. 1980 മുതൽ മൂന്നു പ്രാവശ്യം നെടുമങ്ങാട്ടുനിന്ന് എം. എൽ. എയായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ ലോകസഭാംഗമായി. സി.പി.ഐ യുടെ സംസ്ഥാന നേതാക്കളിലൊരാളുമായി. 1992ൽ സിപിഐയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത സുരേന്ദ്രനാഥ് 95 വരെ അതിൽ അംഗമായിരുന്നു.[3] അവിവാഹിതനായിരുന്നു.
'മാർക്സിസ്റ്റ് വീക്ഷണം' പത്രാധിപരായിരുന്നു. ചൈന, ടിബറ്റ്, സോവിയറ്റ് യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച സുരേന്ദ്രനാഥ് ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
1998 | തിരുവനന്തപുരം ലോകസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 337429 | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. 322031 | കേരള വർമ്മ രാജ | ബി.ജെ.പി. 94303 |
1996 | തിരുവനന്തപുരം ലോകസഭാമണ്ഡലം | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. 312622 | എ. ചാൾസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 291820 | കെ. രാമൻ പിള്ള | ബി.ജെ.പി. 74904 |
1987 | നെടുമങ്ങാട് നിയമസഭാമണ്ഡലം | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1982 | നെടുമങ്ങാട് നിയമസഭാമണ്ഡലം | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. | എസ്. വരദരാജൻ നായർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1957 | വിളപ്പിൽ നിയമസഭാമണ്ഡലം | പൊന്നറ ശ്രീധർ | പി.എസ്.പി. | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ. |
കൃതികൾ
[തിരുത്തുക]- ലോകത്തിന്റെ മുകൾത്തട്ടിലൂടെ
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members/m678.htm
- ↑ http://www.hindu.com/2005/09/10/stories/2005091008300400.htm
- ↑ http://malayalam.oneindia.in/news/2005/09/09/kerala-surendranath-obit.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
- ↑ http://www.keralaassembly.org