എൻ. സുന്ദരൻ നാടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. സുന്ദരൻ നാടാർ
ജനനം(1931-09-10)സെപ്റ്റംബർ 10, 1931
മരണം21 ജനുവരി 2007(2007-01-21) (പ്രായം 75)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
ജീവിതപങ്കാളി(കൾ)കെ. ബേബി സരോജം
കുട്ടികൾ3
മാതാപിതാക്ക(ൾ)ജെ. നല്ലതമ്പി നാടാർ, ലക്ഷ്മി

കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ നേതാവായിരുന്നു എൻ. സുന്ദരൻ നാടാർ

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ ഗ്രാമത്തിൽ ജെ. നല്ലതമ്പി നാടാരിന്റേയും ലക്ഷ്മിയുടേയും മകനായി 1931 സെപ്റ്റംബർ 10 ന് ജനിച്ചു. 2007 ജനുവരി 21 ന് അന്തരിച്ചു. [1]

സ്കൂൾ വിദ്യഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1954-ൽ സർക്കാർ ജോലിയിൽ ഗ്രാമ സേവകായി സേവനം അനുഷ്ഠിച്ചു. 1960-ൽ ജോലി രാജി വെച്ചതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി 1964 വരെ പ്രവർത്തിച്ചു. അതിനുശേഷം കോൺഗ്രസിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയ അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, കെ.പി.സി.സി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. [2]

അധികാരങ്ങൾ[തിരുത്തുക]

  • 1980 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
  • 1982 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഈ കാലയളവിൽ കരുണാകരൻ മന്ത്രിസഭയിൽ 1983 സെപ്റ്റംബർ ഒന്ന് മുതൽ 1987 മാർച്ച് 25 വരെ ട്രാൻസ്പോർട്ട്, റൂറൽ വികസനം, കൃഷി വകുപ്പുകളുടെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
  • 1993-1996 - ചെയർമാൻ, KELPAM
  • 1996 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
  • 2001 - പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2001 ജൂലായ് നാലിന് ഡെപ്യൂട്ടി സ്പീക്കറായി അധികാരം ഏറ്റെടുത്ത അദ്ദേഹം 2004 സെപ്റ്റംബർ 5 മുതൽ 2004 സെപ്റ്റംബർ 15 വരെ വക്കം പുരുഷോത്തമൻ രാജിവെച്ച സമയത്ത് സ്പീക്കറുടെ ചുമതലയേറ്റെടുത്തിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1996 പാറശ്ശാല നിയമസഭാമണ്ഡലം എൻ. സുന്ദരൻ നാടാർ സ്വതന്ത്ര സ്ഥാനാർത്ഥി W.R. ഹീബ സി.പി.ഐ.എം., എൽ.ഡി.എഫ്. എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.)

കുടുംബം[തിരുത്തുക]

കെ. ബേബി സരോജമാണ് ഭാര്യ. കുട്ടികൾ മൂന്ന്, രണ്ട് ആണും ഒരു പെണ്ണൂം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2014-03-20.
  2. "http://www.stateofkerala.in/niyamasabha/n%20sundara%20nadar.php". Archived from the original on 2013-08-10. Retrieved 2014-03-20. {{cite web}}: External link in |title= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-14.
  4. http://www.keralaassembly.org

ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._സുന്ദരൻ_നാടാർ&oldid=4072020" എന്ന താളിൽനിന്ന് ശേഖരിച്ചത്