Jump to content

കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ കേരളത്തിലെ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെക്കുറിച്ചുള്ളതാണു്. ഡെപ്യൂട്ടി സ്പീക്കർ എന്ന പദവിയെക്കുറിച്ചു വായിക്കാൻ ലേഖനം കാണുക. കേരളനിയമസഭാ സ്പീക്കറെക്കുറിച്ചു വായിക്കാൻ കേരളനിയമസഭയുടെ സ്പീക്കർമാർ എന്ന താൾ കാണുക.

സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സംസ്ഥാനനിയമസഭയുടെസഭയുടെ അധ്യക്ഷൻ. സ്പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികൾ നിയന്ത്രിക്കുന്നത്. നിയമസഭാനടപടികളേയും ചട്ടങ്ങളേയും സംബന്ധിച്ചിടത്തോളം സ്പീക്കർ ആണു് ഏറ്റവും ഉയർന്ന അധികാരസ്ഥാനം. എന്നാൽ സ്പീക്കറുടെ അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കാനുള്ള ചുമതലയും അധികാരവും ഡെപ്യൂട്ടി സ്പീക്കറിനാണു്.

കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കർമാരുടെ പട്ടിക

[തിരുത്തുക]
കേരളനിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർമാർ - ഭരണകാലവും തെരഞ്ഞെടുപ്പുവിവരവും[1][2]
നിയമസഭ സഭ ആദ്യമായി

ചേർന്ന ദിവസം

ഡെപ്യൂട്ടി സ്പീക്കർ മുതൽ വരെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലെ

എതിർസ്ഥാനാർത്ഥി

വോട്ടുനില കുറിപ്പ്
1 ഏപ്രിൽ 27,1957 1 കെ. ഓ. അയിഷാ ബായ് മേയ് 6, 1957 ജുലൈ 31, 1959 എതിരില്ല
2 മാർച്ച് 12,1960 2 എ.നഫീസത്ത് ബീവി മാർച്ച് 15,1960 സെപ്റ്റംബർ 10,1964 എതിരില്ല
3 മാർച്ച് 15,1967 3 എം.പി. മുഹമ്മദ് ജാഫർ ഖാൻ മാർച്ച് 20,1967 ജൂൺ 26,1970 എതിരില്ല
4 മാർച്ച് 22,1970 4 ആർ.എസ്. ഉണ്ണി ഒക്ടോബർ 30, 1970 മാർച്ച് 22,1977 വി.കെ. ഗോപിനാഥൻ 70 64
5 മാർച്ച് 26,1977 5 പി.കെ. ഗോപാലകൃഷ്ണൻ ജുലൈ 06,1977 ജുലൈ 23,1979 പി.കെ. ഇട്ടൂപ്പ് 103 25
6 ഫെബ്രുവരി15,1980 6 എം.ജെ. സക്കറിയ ഫെബ്രുവരി 21,1980 ഫെബ്രുവരി 01,1982 സി.എം. സുന്ദരം 91 45
7 ജൂൺ 24,1982 7 കെ.എം. ഹംസക്കുഞ്ഞ് ജൂൺ 30,1982 ഒക്ടോബർ 07,1986 എൻ. ശക്തൻ നാടാർ 73 62
8 കൊരമ്പയിൽ അഹമ്മദ് ഹാജി ഒക്ടോബർ 20,1986 മാർച്ച് 25,1987 ഭാർഗ്ഗവി തങ്കപ്പൻ 73 58
8 മാർച്ച് 28,1987 9 ഭാർഗ്ഗവി തങ്കപ്പൻ ഏപ്രിൽ 02,1987 ഏപ്രിൽ 05,1991 എതിരില്ല
9 ഏപ്രിൽ 29,1991 10 കെ. നാരായണക്കുറുപ്പ് ഏപ്രിൽ 19,1991 മേയ്14,1996 എതിരില്ല
10 മേയ് 29,1996 11 സി.എ. കുര്യൻ ജുലൈ17,1996 മേയ് 16,2001 എതിരില്ല
11 ജൂൺ 05,2001 12 എൻ. സുന്ദരൻ നാടാർ ജുലൈ 04,2001 മേയ്12,2006 എതിരില്ല
12 മേയ് 24,2006 13 ജോസ് ബേബി ജൂൺ 20,2006 ജൂൺ 14, 2011 യു.സി. രാമൻ 94 41
13 14 എൻ. ശക്തൻ ജൂൺ 14, 2011 മാർച്ച് 10, 2015
15 പാലോട് രവി ഡിസംബർ 2, 2015 മേയ് 20, 2016
14 16 വി. ശശി ജൂൺ 29, 2016 മേയ് 3, 2021
15 17 ചിറ്റയം ഗോപകുമാർ ജൂൺ 1, 2021


അവലംബം

[തിരുത്തുക]
  1. നിയമനിർമ്മാണസഭയുടെ ശതോത്തരരജതജൂബിലി സ്മരണിക - രണ്ടാം ഭാഗം. തിരുവനന്തപുരം: ജി. കാർത്തികേയൻ, സ്പീക്കർ, കേരള നിയമസഭ ( 2014). 2014.
  2. http://niyamasabha.org/codes/ginfo_7.htm

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]