ഭാർഗവി തങ്കപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദീർഘകാലം കേരള നിയമ സഭാംഗവും എട്ടാം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ(ജനനം :24 ജൂലൈ 1942). അഞ്ചും ആറും ഏഴും എട്ടും പത്തും നിയമസഭകളിൽ കിളിമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1971 - 77 കാലത്ത് അടൂർ നിന്നുള്ള അംഗമായി അഞ്ചാം ലോക്സഭയിൽ പ്രവർത്തിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കെ. ഈശ്വരന്റെയും കുട്ടിയുടെയും മകളായി ജനിച്ചു. ബിരുദാനന്ദര ബിരുദധാരിയാണ്. സി.പി.ഐ നാഷണൽ കൗൺസിൽ അംഗമായിരുന്നു. കേരള മഹിളാ സംഘം, നാഷണൽ ഫെഡറേഷൻ ഏഫ് ഇൻഡ്യൻ വുമൺ എന്നിവയുടെ ഭാരവാഹിയായിരുന്നു.[2] സിദ്ധനർ സർവീസ് സൊസൈറ്റിയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.[3]

കല്ലുവാതുക്കൽ മദ്യദുരന്തകേസിലെ പ്രതിയായിരുന്ന മണിച്ചനിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ഭാർഗവി തങ്കപ്പനെ 2002 ൽ സി.പി.ഐ ജില്ലാ കൗൺസിലിൽ നിന്ന് പുറത്താക്കി. മണിച്ചനിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതിന് പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കല്ലുവാതുക്കൽ മദ്യദുരന്തം അന്വേഷിക്കുന്ന ജസ്ററിസ് വി.പി. മോഹൻകുമാർ കമ്മിഷൻ കണ്ടെത്തിയിരുന്നു.[4]

കൃതികൾ[തിരുത്തുക]

  • ഡാന്യൂബിന്റെ തീരങ്ങളിലൂടെ (യാത്രാവിവരണം)

പുരസ്കാരങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.stateofkerala.in/niyamasabha/bhargavi%20thankappan.php
  2. http://www.niyamasabha.org/codes/members/m087.htm
  3. http://www.mathrubhumi.com/kollam/news/1821976-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html
  4. http://malayalam.oneindia.in/news/2002/12/01/ker-bargavi.html
"https://ml.wikipedia.org/w/index.php?title=ഭാർഗവി_തങ്കപ്പൻ&oldid=2478936" എന്ന താളിൽനിന്ന് ശേഖരിച്ചത്