Jump to content

സി.എം. സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.എം. സുന്ദരം (1919–2008) 1982 മുതൽ 1987 വരെ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം

[തിരുത്തുക]

സുന്ദരം സ്വാമി എന്നാണ് ഇദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്. ബോംബെയിൽ ചേരിനിവാസികളെ സംഘടിപ്പിച്ചുകൊണ്ട് 1950-കളിലാണ് ഇദ്ദേഹം പൊതുപ്രവർത്തനത്തിൽ പ്രവേശിച്ചത്. ഗ്രേറ്റർ ബോംബെ ടെനന്റ്സ് യൂണിയൻ ഇദ്ദേഹമാണ് സ്ഥാപിച്ചത്. ഇദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും ജയപ്രകാശ് നാരായൺ, അശോക് മേത്ത, മധു ദന്തവതേ മുതലായ നേതാക്കൾക്കൊപ്പം പ്രവർത്തി‌ക്കുകയും ചെയ്തു. മൊറാർജി ദേശായി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചേരികൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കത്തിച്ചപ്പോൾ ഇദ്ദേഹം ചേരി നിവാസികളെക്കൂട്ടി ബോംബെ മുനിസിപ്പൽ ഓഫീസിൽ കടന്നുകയറി. ഭരണകൂടത്തിന് ചെമ്പൂരിൽ ഇവർക്ക് പകരം ഭൂമിയും വീടുകളും നൽകേണ്ടിവന്നു.

കേരള രാഷ്ട്രീയത്തിൽ

[തിരുത്തുക]

1955-ൽ ഇദ്ദേഹം കൽപ്പാത്തിയിലേയ്ക്ക് മടങ്ങുകയും ഇവിടത്തെ ആദിവാസികളെയും ചേരിനിവാസികളെയും സംഘടിപ്പിക്കുകയും ചെയ്തു. മലമ്പുഴ ഡാം പണിയുന്നതിനായി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ ഇദ്ദേഹം പോരാടുകയുണ്ടായി. സർക്കാർ ഈ ആദിവാസികളെ പുനരധിവസിപ്പിക്കുകയുണ്ടായി.

1977-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം അഞ്ചു തവണ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1990-ൽ ഇദ്ദേഹം കോൺഗ്രസ്സിൽ ചേർന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സി.എം._സുന്ദരം&oldid=4092543" എന്ന താളിൽനിന്ന് ശേഖരിച്ചത്