പി.കെ. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. ഗോപാലകൃഷ്ണൻ
ജനനം(1924-03-29)മാർച്ച് 29, 1924
തൃശ്ശൂർ
മരണംസെപ്റ്റംബർ 14, 2009(2009-09-14) (പ്രായം 85)[1]
തൃശ്ശൂർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം
പങ്കാളിഎം. ഓമന (അന്തരിച്ചു)
കുട്ടികൾലസിത, മീന
ബന്ധുക്കൾഎ.പി. രാമൻ (കോൺഗ്രസ്സ് നേതാവ്)

വൈജ്ഞാനിക സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധനായ പി.കെ. ഗോപാലകൃഷ്ണൻ 1924 മാർച്ച്‌ 29-ന്‌ തൃശ്ശൂർ ജില്ലയിൽ പാപ്പിനിവട്ടം വില്ലേജിലാണ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്‌കൂളിൽ പഠിച്ചു. 1944-ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്ന്‌ മലയാളത്തിൽ ഒന്നാമനായി സ്വർണ്ണമെഡൽ നേടി. ബി.ഏയും 1947-ൽ മദ്രാസ്‌ ലോ കോളേജിൽനിന്ന്‌ ബി.എൽ.പരീക്ഷയും പാസ്സായി. മഹാരാജാസ്‌ കോളേജിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്‌റ്റുപ്രസ്‌ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി. വിദ്യാർത്ഥി ഫെഡറേഷന്റെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1942-ൽ ക്വിറ്റിന്ത്യാ സമരത്തിൽ വിദ്യാർത്ഥി പഠിപ്പു മുടക്കിന്‌ നേതൃത്വം നൽകി. കമ്മ്യൂണിസ്‌റ്റു പ്രവർത്തകനെന്ന നിലയിൽ അറസ്‌റ്റു ചെയ്യപ്പെട്ട്‌ ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞു. 1949-ൽ പുരോഗമന സാഹിത്യസംഘടന രണ്ടായി പിളർന്നപ്പോൾ ഇടതുപക്ഷക്കാരുടെ പുരോഗമന സാഹിത്യസംഘടനയുടെ സെക്രട്ടറിയായിരുന്നു.

1952-ൽ മദ്രാസ്‌ നിയമസഭയിലെക്കും 1967, 77, 80 വർഷങ്ങളിൽ കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഇദ്ദേഹം സി.പി.ഐയുടെ ഭാഗമായി നിലകൊണ്ടു[1]. 1977-80-ൽ ഡപ്യൂട്ടി സ്‌പീക്കറായിരുന്നു. കേരള സാഹിത്യ പരിഷത്ത്‌ എക്‌സിക്യൂട്ടീവ്‌ അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരളസർവ്വകലാശാലയുടെയും കാർഷികസർവ്വകലാശാലയുടെയും സെനറ്റ്‌ അംഗം എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കേരള ഹിസ്റ്ററി അസ്സോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് [1]. നവജീവൻ, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെയും കിരണം മാസികയുടെയും നവയുഗം വാരികയുടെയും പത്രാധിപരായിരുന്നു.

2009 സെപ്റ്റംബർ 14-ന് തൃശ്ശൂർ വച്ചാണ് ഇദ്ദേഹം മരിച്ചത് [1].

വ്യക്തിജീവിതം[തിരുത്തുക]

ഒണ്ണൂലിക്കുട്ടിയും, കുഞ്ഞിറ്റിയുമാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഓമനടീച്ചറെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത് (അന്തരിച്ചു). ലസിത, മീന എന്നിവരാണ് മക്കൾ.

കൃതികൾ[തിരുത്തുക]

 • കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം [2]
 • ഭൗതിക കൗതുകം [3]
 • ജൈനമതം കേരളത്തിൽ [4]
 • കലയും സാഹിത്യവും-ഒരു പഠനം
 • സംസ്‌കാരധാര
 • ഒ.ചന്തുമേനോൻ
 • പുരോഗമന സാഹിത്യ പ്രസ്‌ഥാനം നിഴലും വെളിച്ചവും
 • ശ്രീനാരായണഗുരു-വിശ്വമാനവികതയുടെ പ്രവാചകൻ

പുരസ്കാരങ്ങൾ[തിരുത്തുക]

1977-ൽ പലവക ഗ്രന്ഥങ്ങൾക്കായുള്ള കേരള സാഹിത്യഅക്കാദമി അവാർഡ്‌ കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ഗ്രന്ഥത്തിനു ലഭിച്ചു[5][1]. കെ. ദാമോദരൻ അവാർഡ്, ശ്രീ നാരായണ സാംസ്കാരിക സമിതി അവാർഡ്, വി.കെ. രാജൻ അവാർഡ്, സി.ആർ കേശവൻ വൈദ്യർ സ്മാരക ശ്രീ നാരായണ ജയന്തി അവാർഡ് എന്നിങ്ങനെ പല പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. [1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 നാട്ടിക നിയമസഭാമണ്ഡലം സിദ്ധാർത്ഥൻ കാട്ടുങ്ങൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.
1980 നാട്ടിക നിയമസഭാമണ്ഡലം പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ. കെ. മൊയ്തു ജെ.എൻ.പി.
1977 നാട്ടിക നിയമസഭാമണ്ഡലം പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ. വി.കെ. ഗോപിനാഥൻ ബി.എൽ.ഡി.
1967 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.
1957 നാട്ടിക നിയമസഭാമണ്ഡലം കെ.എസ്. അച്യുതൻ ഐ.എൻ.സി. പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 ദി ഹിന്ദു ഇ പേപ്പർ[പ്രവർത്തിക്കാത്ത കണ്ണി] എ പൊളിറ്റിക്കൽ ലീഡർ ആൻഡ് ലിറ്ററിയൂർ.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-14.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-14.
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-14.
 5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-14.
 6. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പി.കെ._ഗോപാലകൃഷ്ണൻ&oldid=3806093" എന്ന താളിൽനിന്ന് ശേഖരിച്ചത്