നവജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നവജീവൻ
Navjeevan.PNG
തരംവർത്തമാന പത്രം
സ്ഥാപിതം11 ഫെബ്രുവരി 1933
ഭാഷഗുജറാത്തി ഹിന്ദി
ആസ്ഥാനംഅഹമ്മദാബാദ്

മഹാത്മാഗാന്ധി സ്ഥാപിച്ച പത്രം.[1] അഹിംസാത്മകമായ സമരം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. 1919 ഒ. 7-ന് പ്രഥമ ലക്കം പുറത്തുവന്നു. ഹിന്ദിയിലും ഗുജറാത്തിയിലുമായിരുന്നു ആദ്യ പ്രസിദ്ധീകരണം. മലയാളത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിയൻ രചനകളുടെ പ്രസിദ്ധീകരണാർഥം അഹമ്മദാബാദിൽ രൂപീകരിച്ചിരുന്ന നവജീവൻ ട്രസ്റ്റാണ് ഇത് നടത്തിയിരുന്നത്.

മദ്യനിരോധനം, ഹരിജനോദ്ധാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ മൗലികചിന്തകൾ ആദ്യം വെളിച്ചം കണ്ടത് ഇതിലൂടെയായിരുന്നു.

1933 ഫെ. 11-ന് ഗാന്ധിജി ഹരിജൻ എന്ന വാരിക തുടങ്ങിയതോടെ നവജീവൻ നിർത്തി.

അവലംബം[തിരുത്തുക]

  1. http://www.printweek.com/bulletin/indiabulletin/article/1061272/mahatma-gandhis-print-legacy-alive-navjivan-press-ahmedabad/
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവജീവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവജീവൻ&oldid=3089095" എന്ന താളിൽനിന്ന് ശേഖരിച്ചത്