Jump to content

നവജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Navajivan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവജീവൻ
തരംവർത്തമാന പത്രം
സ്ഥാപിതം1919 സെപ്റ്റംബർ 7
ഭാഷഗുജറാത്തി ഹിന്ദി
ആസ്ഥാനംഅഹമ്മദാബാദ്

മഹാത്മാഗാന്ധി സ്ഥാപിച്ച പത്രം.[1] അഹിംസാത്മകമായ സമരം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. 1919 സെപ്റ്റംബർ 7-ന് പ്രഥമ ലക്കം പുറത്തുവന്നു.[2] ഹിന്ദിയിലും ഗുജറാത്തിയിലുമായിരുന്നു ആദ്യ പ്രസിദ്ധീകരണം. മലയാളത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിയൻ രചനകളുടെ പ്രസിദ്ധീകരണാർഥം അഹമ്മദാബാദിൽ രൂപീകരിച്ചിരുന്ന നവജീവൻ ട്രസ്റ്റാണ് ഇത് നടത്തിയിരുന്നത്.

മദ്യനിരോധനം, ഹരിജനോദ്ധാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ മൗലികചിന്തകൾ ആദ്യം വെളിച്ചം കണ്ടത് ഇതിലൂടെയായിരുന്നു.

1933 ഫെ. 11-ന് ഗാന്ധിജി ഹരിജൻ എന്ന വാരിക തുടങ്ങിയതോടെ നവജീവൻ നിർത്തി.

അവലംബം

[തിരുത്തുക]
  1. http://www.printweek.com/bulletin/indiabulletin/article/1061272/mahatma-gandhis-print-legacy-alive-navjivan-press-ahmedabad/[പ്രവർത്തിക്കാത്ത കണ്ണി]
  2. "Navjivan - Mahatma Gandhi's newspaper turns 100 | Current News & Announcements". Retrieved 2023-09-07.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവജീവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവജീവൻ&oldid=3966119" എന്ന താളിൽനിന്ന് ശേഖരിച്ചത്