പുരോഗമന കലാ സാഹിത്യ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുകസ ലോഗോ
പു. ക. സ നടത്തിയ ഐ ടി ശില്പശാല

കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്ക്കാരികപ്രവർത്തകരുടെയും ഒരു സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം 1936-ൽ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937-ൽ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും ആധുനികരൂപമാണിത്. കല ജീവിതത്തിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി രൂപഭദ്രതാവാദവുമായി ആരംഭകാലത്ത് (ജീവത്സാഹിത്യസമിതിയും പുരോഗമനസാഹിത്യസംഘവും ആശയസമരം നടത്തിയ്ഇരുന്നു. മഹാകവി വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് 1981 ആഗസ്റ്റ് 14 ന് എറണാകുളം ടൗൺഹാളിലാണ്പുരോഗമന കലാ സാഹിത്യ സംഘം രൂപംകൊള്ളുന്നത്. [1] ആരംഭകാലത്ത് സാഹിത്യരംഗത്താണ് ഊന്നൽ നൽകിയിരുന്നത്. എന്നാൽ പിന്നീട് കലകളും വിവിധ സാംസ്ക്കാരികമേഖലകളും പ്രവർത്തനപരിധിയിലുൾക്കൊണ്ടു. ഇടതുപക്ഷത്തോട് അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനയാണെന്നു പറയാമെങ്കിലും ഇതിൽ ഇടതുപക്ഷക്കാരല്ലാത്തവരും എക്കാലത്തും പ്രവർത്തിച്ചിരുന്നു. എന്നാൽ ഇതിന്റെ നിയന്ത്രണം സി.പി.ഐ.(എം.)-നാണെന്ന് മറുപക്ഷം ആരോപിക്കുന്നു. സംഘത്തിന്റെ പ്രവർത്തന രേഖ 1992 ൽ പെരുമ്പാവൂർ സംസ്ഥാനസമ്മേളനത്തിൽ ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള, എം.എൻ. വിജയൻ എന്നിവർ പരിഷ്കരിച്ച് തയ്യാറാക്കി. കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും എന്നാണ് പ്രവർത്തനരേഖയുടെ പേര്. സാഹിത്യസംഘത്തിന് ഒരു ഓൺലൈൻ മാസികയുമുണ്ട്. [2]

തുടക്കം[തിരുത്തുക]

1981 ഓഗസ്റ്റ് 14 ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ നേതൃത്വത്തിലാണ്പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായത്. 1936-ൽ ജീവൽ സാഹിത്യ സമിതി എന്ന പേരിൽ ഇഎംഎസ് തുടങ്ങിയവർ മുൻകൈയെടുത്ത് ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട്പുരോഗമന കലാ സാഹിത്യ സംഘമായി വളർന്നത്.[അവലംബം ആവശ്യമാണ്] 1970 കളിൽ നിലവിൽവന്ന ദേശാഭിമാനി സ്റ്റഡി സർക്കിൾ ഇതിന് പ്രചോദനമായിട്ടുണ്ട്. അതിനും മുമ്പ് പുരോഗമനസാഹിത്യസംഘം കാലത്ത് ജോസഫ് മുണ്ടശ്ശേരിയെ]] പോലുള്ളവർ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.1992-ൽ പെരുമ്പാവൂർ നടന്നപുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നാലാം സംസ്ഥാന സമ്മേളനത്തിൽ ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള, എം.എൻ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പരിഷ്ക്കരിച്ച് തയ്യാറാക്കി അവതരിപ്പിച്ച് അംഗീകരിച്ച കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും എന്ന 'രേഖയാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവർത്തന രേഖ[3] അത് പിന്നീട് വിവിധ സമ്മേളനങ്ങളിലായി പരിഷ്ക്കരിക്കുകയുണ്ടായി. ഏറ്റവും അവസാനമായി നടന്നത് കൊല്ലം സമ്മേളനമാണ്(2010)

പ്രധാന ആശയങ്ങൾ, പ്രവർത്തനങ്ങൾ[തിരുത്തുക]

സാഹിത്യവും സാഹിത്യകാരന്മാരും സമൂഹപുരോഗതി ലക്ഷ്യം വെച്ചാണു് സാഹിത്യരചന നടത്തേണ്ടത് എന്ന് ഈ പ്രസ്ഥാനം വിശ്വസിക്കുന്നു. എല്ലാ സാഹിത്യ സൃഷ്ടിക്കും, അത് സോദ്ദേശ്യമായാലും അല്ലെങ്കിലും, ഒരു രാഷ്ട്രീയമുണ്ടെന്ന് ഇത് പറയുന്നു. ഇതിനാൽ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് സാഹിത്യരചന നടത്തണമെന്നും, അല്ലാത്തവ, സാമൂഹത്തിലെ എതിർചേരിയെയാവും സഹായിക്കുക എന്നതാണ് ഇവരുടെ വാദം.

കല ജീവിതത്തിനു വേണ്ടി[തിരുത്തുക]

കല കലയ്ക്കുവേണ്ടി എന്ന കാഴ്ചപ്പാടിനെതിരെ കല ജീവിതത്തിനുവേണ്ടി എന്ന ബദൽ കാഴ്ചപ്പാടുയർത്തിയത് പുകസയുടെ പൂർവ്വരൂപമായ ജീവൽസാഹിത്യ സംഘമാണ്.

രുപഭദ്രതാവാദത്തിന്റെ വിമർശനം[തിരുത്തുക]

കല കലയ്ക്കുവേണ്ടിയെന്ന കാഴ്ചപ്പാടിനു ശേഷം ഉയർന്നു വന്ന രൂപഭദ്രതാ വാദത്തെയും പുകസ ശക്തമായി ചെറുത്തിട്ടുണ്ട്.

ദേശീയ സംസ്കാരം[തിരുത്തുക]

സാംസ്കാരിക ദേശീയത എന്ന വാദത്തിനെ ചെറുക്കാൻ ദേശീയ സംസ്കാരം എന്ന ബദൽ കാഴ്ചപ്പാടുയർത്തുകയാണ് പുകസയുടെ 2007 ലെ (തിരു വനന്തപുരം)സമ്മേളനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്.

വിമർശനം[തിരുത്തുക]

പു.ക.സ.-യിൽനിന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ (സി.പി.എം.) രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ട് പല സാഹിത്യകാരന്മാരെയും പുറത്താക്കി എന്ന് വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ അംഗത്വം തന്നെയില്ലാത്ത ഈ സംഘടനയിൽ പുറത്താക്കലിന്റെ പ്രശ്നം ഉദിക്കുന്നില്ല. തത്ത്വത്തിൽ പു.ക.സ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിയന്ത്രണത്തിൽ അല്ല[അവലംബം ആവശ്യമാണ്],മുണ്ടശ്ശേരി മാസ്റ്റർ,വൈലോപ്പിള്ളി ശ്രീധരമേനോൻ, പ്രൊഫ.എം.കെ.സാനു, പ്രൊഫ. എം.എൻ.വിജയൻ തുടങ്ങിയ മാർക്സിസ്റ്റ് അല്ലാത്ത സാഹിത്യകാരന്മാരും പുരോഗമന കലാ സാഹിത്യ സംഘത്തിൽ നേതൃത്വം വഹിച്ചിരുന്നു. സംഘത്തിന്റെ അധ്യക്ഷന്മാരാരുംതന്നെ പാർട്ടിയംഗങ്ങളായിരുന്നില്ല. എങ്കിലും ഇന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ തീരുമാനങ്ങൾ പാർട്ടി അനുഭാ‍വികൾ പു.ക.സ.-യിലും നടപ്പാക്കുന്നു എന്ന് വിമർശനമുണ്ട്. പാർട്ടി പു.ക.സ.-യിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലും കൈ കടത്തുന്നു[4] .ഉമേഷ് ബാബു എന്ന വ്യക്തിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ പുകസ-യിൽ നിന്നും പുറത്താക്കിയതായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

പു.ക.സ.യുടെ അദ്ധ്യക്ഷന്മാർ[തിരുത്തുക]

 • വൈലോപ്പിള്ളി ശ്രീധരമേനോൻ (1981-1984)
 • എം.കെ. സാനു (1984-1990)
 • എം.എൻ. വിജയൻ (1990-2000)
 • എൻ.വി.പി. ഉണ്ണിത്തിരി (2000-2002)
 • കടമ്മനിട്ട രാമകൃഷ്ണൻ
       (2002- 2007)
 • യു.എ. ഖാദർ (2008 - 2013 )
 • വൈശാഖൻ (2013-18 ആഗസ്റ്റ്)
 • ഷാജി എൻ.കരുൺ
      (2018ആഗസ്റ്റ് -)

പു.ക.സ.യുടെ ജനറൽ സെക്രട്ടറിമാർ[തിരുത്തുക]

വി.എൻ.മുരളി (2009 -)
 1. എം.എൻ. കുറുപ്പ് (1981-
 2. എരുമേലി പരമേശ്വരൻ പിള്ള (1984-88)
 3. ഇയ്യങ്കോട് ശ്രീധരൻ
 4. എസ്. രമേശൻ
 5. പി. അപ്പുക്കുട്ടൻ
 6. വി.എൻ. മുരളി (2009 -)
 7. അശോകൻ ചരുവിൽ

അവലംബം[തിരുത്തുക]

 1. http://pukasa.in/sample-page/
 2. http://pukasa.in/%E0%B4%AA%E0%B5%81%E0%B4%B0%E0%B5%8B%E0%B4%97%E0%B4%AE%E0%B4%A8-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%B8%E0%B4%82%E0%B4%98%E0%B4%82-2/
 3. പുരോഗമന കലാസാഹിത്യ സംഘം
 4. സി.പി.ഐ(എം)ന്റെ പുകസ ഫ്രാൿഷൻ ഭാരവാഹികളെ നിശ്ചയിച്ചു.മാതൃഭൂമി‍(കണ്ണൂർ എഡിഷൻ), 21-May-2007

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

വെബ്സൈറ്റ്