ജോസ് ബേബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു രാഷ്ട്രീയനേതാവാണു് ജോസ് ബേബി (ജനനം: 1959 ഫെബ്രുവരി 24). കേരളനിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി സ്പീക്കറായി അദ്ദേഹം 2006 ജൂണിൽ തെരഞ്ഞെടുക്കപ്പെട്ടു.[1]

ജീവചരിത്രം[തിരുത്തുക]

ജോസ് ബേബി 1959 ഫെബ്രുവരി 24ന് ടികെ. ബേബി, കുഞ്ഞമ്മ എന്നീ ദമ്പതികളുടെ മകനായി കോന്നിയിൽ ജനിച്ചു[1]. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ യുവജനസംഘടനയായ അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ (AIYF) മണ്ണാർക്കാട് യൂണിറ്റിന്റെ സെക്രട്ടറിയായി അദ്ദേഹം സജീവരാഷ്ട്രീയനേതൃത്വത്തിനു് തുടക്കം കുറിച്ചു. പിന്നീട് ആ സംഘടനയുടെ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ടു്, ദേശീയസമിതി എന്നീ നിലകളിലേക്കുയർന്നു. വിവിധ സമയങ്ങളിൽ, മാതൃസംഘടനയായ വലതുകമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയസമിതി അംഗം, സംസ്ഥാനസമിതി അംഗം, അഖിലേന്ത്യാ കിസാൻ സഭയുടെ ജില്ലാപ്രസിഡണ്ട്, സംസ്ഥാനസമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ടു്. എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. സംഘടനകളുടെ കേന്ദ്രമുഖപത്രമായ നവജീവൻ മാസികയുടെ മാനേജിങ്ങ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടു്[1].

മോസ്കോവിൽ നടന്ന ലോകയുവജനോത്സവത്തിലേക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തിൽ ജോസ് ബേബി പങ്കെടുത്തിരുന്നു[1].

1996-2001 കാലഘട്ടത്തിൽ ജോസ് ബേബി പത്താം കേരളനിയമസഭയിൽ മണ്ണാർക്കാട് മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം നിയമസഭയിൽ അദ്ദേഹമായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. 47-ആം വയസ്സിൽ 2006 ജൂൺ 20നു് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹമായിരുന്നു കേരളനിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി സ്പീക്കർ[1].


ലാലിയാണു് ജീവിതപങ്കാളി. ഈ ദമ്പതികൾക്കു് രണ്ടു പെണ്മക്കളുണ്ടു്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Speakers & Deputy speakers of Kerala. തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറിയേറ്റ്. 2007. pp. 81, 82.
"https://ml.wikipedia.org/w/index.php?title=ജോസ്_ബേബി&oldid=2365900" എന്ന താളിൽനിന്ന് ശേഖരിച്ചത്