Jump to content

ബി. വെല്ലിംഗ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. വെല്ലിംഗ്ടൺ

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മതാത്മക മണ്ഡലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബി. വെല്ലിംഗ് ടൺ(28 ആഗസ്റ്റ് 1928 - 10 മേയ് 2006) 1967- 1969 വരെ കേരള സംസ്ഥാന ആര്യോഗ്യ മന്ത്രിയായിരുന്നു. [1] എ.കെ.ജി ,ഫാദർ വടക്കൻ എന്നിവരോടൊപ്പം അമരാവതി കുടിയൊഴിപ്പിക്കലിനെതിരെയുള്ള ജനകീയസമരത്തിന്‌ നേതൃത്വം നൽകി.

ജീവിതരേഖ

[തിരുത്തുക]

എസ്. ബാസ്റ്റിന്റെയും എൽസി ബാസ്റ്റിന്റെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് ഹൈസ്ക്കൂളിലായിരുന്നു. ബിരുദം നേടി അദ്ധ്യാപകനായി. [2] കർഷക തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി യുടെ കൊല്ലം ജില്ലയിലെ സമുന്നത നേതാവായിരുന്നു. മലനാട് കർഷക യൂണിയന്റെ സെക്രട്ടറിയായിരുന്നു.

1965 ലും 1967 ലും കൽപ്പറ്റ നിന്നും 1970 ൽ പള്ളുരുത്തി നിന്നും കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു[3].ഭാര്യ :എലിസബത്ത് തെയോഫിലസ്.

വിവാദങ്ങൾ

[തിരുത്തുക]

1967-69 കാ­ല­ത്തെ ഇ­എം­എ­സ് മന്ത്രി­സ­ഭ­യിൽ ആരോ­ഗ്യ­മ­ന്ത്രി­യാ­യി­രു­ന്ന ബി. വെ­ല്ലിം­ഗ്ട­ണി­നെ­തി­രെ ഉയർ­ന്ന അഴി­മ­തി­യാ­രോ­പ­ണം അന്വേ­ഷി­ക്കു­ന്ന­തി­നൊ­പ്പം എം. എൻ. ഗോ­വി­ന്ദൻ നാ­യ­രെ­യും ടി വി തോ­മ­സി­നെ­യും കൂ­ടി അന്വേ­ഷ­ണ­പ­രി­ധി­യിൽ ഇഎം­എ­സ് പെ­ടു­ത്തിയ സം­ഭ­വം സി­പിഐ-സി­പി­എം പോ­രി­ലെ ഏറ്റ­വും തീ­ക്ഷ്ണ­മായ അധ്യാ­യ­മാ­ണ്.[4]

കൃതികൾ

[തിരുത്തുക]
  • ഉപവാസസ്മരണ

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m744.htm
  2. .http://kollamcorporation.entegramam.gov.in/content/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82
  3. http://www.hindu.com/thehindu/thscrip/print.pl?file=2006051117570400.htm&da[പ്രവർത്തിക്കാത്ത കണ്ണി] te=2006/05/11/&prd=th&
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-10. Retrieved 2012-08-05.
"https://ml.wikipedia.org/w/index.php?title=ബി._വെല്ലിംഗ്ടൺ&oldid=3814894" എന്ന താളിൽനിന്ന് ശേഖരിച്ചത്