Jump to content

പി.എസ്. നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എസ്. നമ്പൂതിരി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിസി. അച്യുതമേനോൻ
മണ്ഡലംകൊടകര
വ്യക്തിഗത വിവരങ്ങൾ
ജനനം1915
മരണംജൂലൈ 5, 1979(1979-07-05) (പ്രായം 63–64)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
കുട്ടികൾ1
As of ജനുവരി 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979).[1] കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി. വി.ടി. യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ മാധവൻ എന്ന കഥാപാത്രമായി അഭിനയിച്ചത് പി.എസ്. നമ്പൂതിരിയായിരുന്നു.[2]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നമ്പൂതിരി സമുദായത്തിലെ സാമ്യൂഹ്യപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നു. ആദ്യകാലങ്ങളിൽ ഒരു കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1934-ൽ കെ.പി.സി.സിയിൽ അംഗമായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലും അംഗമായിരുന്നു. 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം കൊച്ചിയിൽ ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു. കൊച്ചി ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലും, കർഷക ജാഥ സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകി[3]. 1979 ജൂലൈ അഞ്ചിന് ആമ്പല്ലൂരിലെ പാർട്ടി ഓഫീസിൽ വച്ച് അന്തരിച്ചു.[2]

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[4] കൊടകര നിയമസഭാമണ്ഡലം പി.എസ്. നമ്പൂതിരി സി.പി.ഐ. 24,265 8,585 പി.ആർ. കൃഷ്ണൻ കോൺഗ്രസ് 15,680
2 1965[5] കൊടകര നിയമസഭാമണ്ഡലം പി.എസ്. നമ്പൂതിരി സി.പി.ഐ. 18,755 2,362 സി.ജി. ജനാർദ്ദനൻ കോൺഗ്രസ് 16,393

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-01-27.
  2. 2.0 2.1 ലേഖകൻ, മാധ്യമം (2021-01-26). "നി​റ​യെ കാ​യ്​​ച്ച്​ രു​ദ്രാ​ക്ഷ​മ​രം; അ​പൂ​ർ​വ കാ​ഴ്​​ച ഞാ​ങ്ങാ​ട്ടി​രി​യി​ൽ | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-01-27. {{cite web}}: zero width space character in |title= at position 3 (help)
  3. http://klaproceedings.niyamasabha.org/pdf/KLA-005-00048-00013.pdf
  4. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
  5. "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2021-01-27.
"https://ml.wikipedia.org/w/index.php?title=പി.എസ്._നമ്പൂതിരി&oldid=3821651" എന്ന താളിൽനിന്ന് ശേഖരിച്ചത്