കെ. ശേഖരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ശേഖരൻ നായർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിടി.എ. ധർമ്മരാജ അയ്യർ
പിൻഗാമിജോസഫ് മുണ്ടശ്ശേരി
മണ്ഡലംതൃശ്ശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1912-12-00)ഡിസംബർ , 1912
മരണം1986(1986-00-00) (പ്രായം 73–74)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾ1
As of ജനുവരി 28, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു കെ.എസ്. നായർ എന്ന കെ. ശേഖരൻ നായർ (ജീവിതകാലം: 1912 ഡിസംബർ - 1986).[1] തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കോൺഗ്രസിലൂടേ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്നു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്റ്റ് ബോർഡംഗം, സി.പി.എം. ജില്ലാ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[2] തൃശ്ശൂർ നിയമസഭാമണ്ഡലം കെ. ശേഖരൻ നായർ സി.പി.ഐ.എം. 26,149 602 ടി.പി. സീതാരാമൻ കോൺഗ്രസ് 25,547

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2021-01-28.
  2. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=കെ._ശേഖരൻ_നായർ&oldid=3821167" എന്ന താളിൽനിന്ന് ശേഖരിച്ചത്