കെ.സി. വാമദേവൻ
കെ.സി. വാമദേവൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 2 1977 – നവംബർ 11 1979 | |
മുൻഗാമി | കെ. സോമശേഖരൻ നായർ |
പിൻഗാമി | കെ. പങ്കജാക്ഷൻ |
മണ്ഡലം | ആര്യനാട് |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | കെ. അനിരുദ്ധൻ |
പിൻഗാമി | കെ. പങ്കജാക്ഷൻ |
മണ്ഡലം | തിരുവനന്തപുരം -2 |
തിരുവനന്തപുരം കോർപ്പറേഷൻ മേയർ | |
ഓഫീസിൽ നവംബർ 11 1968 – നവംബർ 2 1970 | |
മുൻഗാമി | ജി. കുട്ടപ്പൻ |
പിൻഗാമി | എ. കുഞ്ഞിരാമൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓഗസ്റ്റ് 14, 1926 |
മരണം | ജനുവരി 20, 2006 | (പ്രായം 79)
രാഷ്ട്രീയ കക്ഷി | ആർ.എസ്.പി. |
പങ്കാളി | കെ. കൃഷ്ണമ്മ |
കുട്ടികൾ | 1 മകൻ 1 മകൾ |
മാതാപിതാക്കൾ |
|
As of ഫെബ്രുവരി 2, 2021 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.സി. വാമദേവൻ (ജീവിതകാലം:14 ഓഗസ്റ്റ് 1926 - 20 ജനുവരി 2006).[1] തിരുവനന്തപുരം -2 നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും ആര്യനാട് നിന്ന് അഞ്ചാം കേരളനിയമസഭയിലേക്കും ആർ.എസ്.പി. പ്രതിനിധിയായി കേരളാ നിയമസഭയിലംഗമായി. കെ. ചന്ദ്രശേഖരപ്പണിക്കരുടെയും കെ. കമലാക്ഷിയമ്മയുടേയും മകനായി 1926 ഓഗസ്റ്റ് 14ന് ജനിച്ചു, കെ. കൃഷ്ണമ്മയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ വാമദേവൻ ആർ.എസ്.പി.യുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആർ.എസ്.പി. സംസ്ഥാനക്കമിറ്റിയംഗം, ദേശീയകൗൺസിലംഗം, യു.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആർ.എസ്.പി. പിളർന്നപ്പോൾ ആർ.എസ്.പി. (ബി)യിലേക്ക് ഇദ്ദേഹവും മാറിയിരുന്നു. 1954 മുതൽ പതിനാറ് വർഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1964-ൽ ഡെപ്യൂട്ടി മേയറായും 1968-70 കാലഘട്ടങ്ങളിൽ മേയറായും പ്രവർത്തിച്ചിരുന്നു. 1969-ൽ അഖിലേന്ത്യാ മേയേഴ്സ് എക്സിക്യൂട്ടീവ് കൗൺസിലംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1969-70 കാലഘട്ടത്തിൽ നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാനുമായിരുന്നു. സമരസ്മരണകൾ, ശ്രീകോവിലിൽ നിന്നും കൽത്തുറങ്കിലേക്ക്, ചുമട്ട് തൊഴിലാളി പ്രസ്ഥാനം അന്നും ഇന്നും മുതലായ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്[2].
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1982[3] | ആര്യനാട് നിയമസഭാമണ്ഡലം | കെ. പങ്കജാക്ഷൻ | ആർ.എസ്.പി. | 30,966 | 2,411 | കെ.സി. വാമദേവൻ | സ്വതന്ത്രൻ | 28,555 |
2 | 1980[4] | തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം | പി.എ. മുഹമ്മദ് കുഞ്ഞ് | മുസ്ലിം ലീഗ് | 31,490 | 5,259 | കെ.സി. വാമദേവൻ | ആർ.എസ്.പി. | 26,231 |
3 | 1977[5] | ആര്യനാട് നിയമസഭാമണ്ഡലം | കെ.സി. വാമദേവൻ | ആർ.എസ്.പി. | 26,100 | 7,192 | തകിടി കൃഷ്ണൻ നായർ | ബി.എൽ.ഡി. | 18,908 |
4 | 1967[6] | തിരുവനന്തപുരം -2 നിയമസഭാമണ്ഡലം | കെ.സി. വാമദേവൻ | ആർ.എസ്.പി. | 27,806 | 6,062 | ഡബ്ല്യൂ. സബാസ്റ്റ്യൻ | കോൺഗ്രസ് | 21,744 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2021-02-02.
- ↑ http://klaproceedings.niyamasabha.org/pdf/KLA-011-00127-00011.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ "Kerala Assembly Election Results in 1980". Retrieved 2021-02-02.
- ↑ "Kerala Assembly Election Results in 1977". Archived from the original on 2021-01-07. Retrieved 2021-02-02.
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.