Jump to content

എ.എസ്. പുരുഷോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എസ്. പുരുഷോത്തമൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ.സി. എബ്രഹാം
പിൻഗാമിഎം.കെ. രാഘവൻ
മണ്ഡലംഞാറയ്ക്കൽ
വ്യക്തിഗത വിവരങ്ങൾ
ജനനം1925
മരണംഓഗസ്റ്റ് 7, 1994(1994-08-07) (പ്രായം 68–69)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾഒരു മകൻ, ഒരു മകൾ
As of ജനുവരി 21, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.എസ്. പുരുഷോത്തമൻ (ജീവിതകാലം: 1925 - 7 ഓഗസ്റ്റ് 1994)[1]. ഞാറയ്ക്കൽ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1925ൽ ജനിച്ചു, ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നതിനു മുൻപേ എസ്.എൻ.ഡി.പി.യിലൂടെ സാമൂഹ്യരംഗത്ത് എ.എസ്. പുരുഷോത്തമൻ പ്രവർത്തിച്ചിരുന്നു. 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് ഒളിവിൽ കഴിയേണ്ടതായി വന്നു. ഇരുപത്തിയൊന്ന് വർഷം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം പഞ്ചായത്ത് അസോസിയേഷന്റെ ജില്ലാസെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു[2]. മൂന്ന് തവണ ഞാറായ്ക്കൽ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം 1967ലാണ് കെ.സി. എബ്രഹാമിനെ പരാജയപ്പെടുത്തി നിയമസഭാംഗമാകുന്നത്. 1994 ഓഗസ്റ്റ് 7ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] ഞാറയ്ക്കൽ നിയമസഭാമണ്ഡലം എം.കെ. രാഘവൻ കോൺഗ്രസ് 27,973 736 എ.എസ്. പുരുഷോത്തമൻ സി.പി.ഐ.എം. 27,237
2 1967[4] ഞാറയ്ക്കൽ നിയമസഭാമണ്ഡലം എ.എസ്. പുരുഷോത്തമൻ സി.പി.ഐ.എം. 24,616 1,142 കെ.സി. എബ്രഹാം കോൺഗ്രസ് 23,474
3 1965[5] ഞാറയ്ക്കൽ നിയമസഭാമണ്ഡലം കെ.സി. എബ്രഹാം കോൺഗ്രസ് 24,713 7,572 എ.എസ്. പുരുഷോത്തമൻ സി.പി.ഐ.എം. 17,141

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-01-21.
  2. http://klaproceedings.niyamasabha.org/pdf/KLA-009-00093-00029.pdf
  3. "Kerala Assembly Election Results in 1970". Retrieved 2021-01-20.
  4. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-28. Retrieved 2021-01-21.
"https://ml.wikipedia.org/w/index.php?title=എ.എസ്._പുരുഷോത്തമൻ&oldid=3795596" എന്ന താളിൽനിന്ന് ശേഖരിച്ചത്