വി. കൃഷ്ണദാസ്
വി. കൃഷ്ണദാസ് | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ സെപ്റ്റംബർ 30 1969 – മാർച്ച് 22 1977 | |
മുൻഗാമി | എം.പി. കുഞ്ഞിരാമൻ |
പിൻഗാമി | പി.വി. കുഞ്ഞിക്കണ്ണൻ |
മണ്ഡലം | മലമ്പുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1931 |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | വി. രാജലക്ഷ്മി |
കുട്ടികൾ | 2 മകൾ |
മാതാപിതാക്കൾ |
|
വസതി | പാലക്കാട് |
As of ജനുവരി 1, 2021 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമാണ് വി. കൃഷ്ണദാസ്[1]. മലമ്പുഴ നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.ഐ.എം. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായത്. 1931-ൽ കെ. അച്യുതമേനോന്റേയും, വി. ജാനകിയമ്മയുടെയും മകനായി ജനിച്ചു; വി. രാജലക്ഷ്മിയാണ് ഭാര്യ ഇവർക്ക് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. 1951-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ കൃഷ്ണദാസ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനോപ്പം നിലകൊണ്ടു. സി.ഐ.റ്റി.യു. പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറി, സി.പി.ഐ.എം. പാലക്കാട് ജില്ലാക്കമിറ്റിയംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലമ്പുഴ എംഎൽഎ ആയിരുന്ന എം.പി. കുഞ്ഞിരാമൻ മരിച്ചതിനേത്തുടർന്ന് 1969-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് കൃഷ്ണദാസ് ആദ്യമായി നിയമസഭാംഗമാകുന്നത്. 1970-ൽ നാലാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ച് വീണ്ടും കേരള നിയമസഭയിൽ അംഗമായി.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[2] | മലമ്പുഴ നിയമസഭാമണ്ഡലം | വി. കൃഷ്ണദാസ് | സി.പി.ഐ.എം. | 38,358 | 19,853 | സി.എം. സുന്ദരം | സ്വതന്ത്രൻ | 18,505 |
2 | 1969* | മലമ്പുഴ നിയമസഭാമണ്ഡലം | വി. കൃഷ്ണദാസ് | സി.പി.ഐ.എം. |
* എം.പി. കുഞ്ഞിരാമൻ മരിച്ചതിനേത്തുടർന്നുണ്ടായ മൂന്നാം നിയമസഭയിലെ ഉപതിരഞ്ഞെടുപ്പ്.
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2021-01-01.
- ↑ "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.