യു.പി. കുനിക്കുല്ലായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.പി. കുനിക്കുല്ലായ
U.P. Kunikullaya.jpg
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിഎം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ
പിൻഗാമിബി.എം. അബ്ദുൾ റഹിമാൻ
മണ്ഡലംകാസർഗോഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ഉമ്പ്രക്കള പ്രഭാകര കുനിക്കുല്ലായ

(1926-01-11)ജനുവരി 11, 1926
മരണംഓഗസ്റ്റ് 13, 2005(2005-08-13) (പ്രായം 79)
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ
കുട്ടികൾ4 മകൻ, 1 മകൾ
മാതാപിതാക്കൾ
  • യു. ത്രിവിക്രമ കുനിക്കുല്ലായ (അച്ഛൻ)
  • യു. കാവേരിയമ്മ (അമ്മ)
As of ജനുവരി 10, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സാഹിത്യകാരനും മുൻ നിയമസഭാംഗവുമായിരുന്നു യു.പി. കുനിക്കുല്ലായ എന്ന ഉമ്പ്രക്കള പ്രഭാകര കുനിക്കുല്ലായ (ജീവിതകാലം:11 ജനുവരി 1926 - 13 ഓഗസ്റ്റ് 2005)[1]. കാസർഗോഡ് നിയമസഭാമണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1926 ജനുവരി 11ന് ജനിച്ചു, യു. കാവേരിയമ്മയും, യു. ത്രിവിക്രമ കുനിക്കുല്ലായുമായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇദ്ദേഹത്തിന് നാല് ആണ്മക്കളും ഒരു മകളുമാണുണ്ടായിരുന്നത്. കാസർഗോഡ് കുമ്പള ബോർഡ് ഹയർ എലിമെന്ററി സ്കൂൾ, മംഗലാപുരം സെന്റ അലോഷ്യസ് സ്കൂൾ, മംഗലാപുരം അസെന്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയതിനു ശേഷം മദ്രാസ് ലോകോളേജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കോളേജ് യൂണിയൻ സെക്രട്ടറി, ലോ കോളേജ് കർണ്ണാടക സംഘ് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. കർണ്ണാടക പ്രാന്തീകരണ സമിതി സെക്രട്ടറി, കാലിക്കറ്റ് സർവകലാശാല സെനറ്റംഗം, കാസർഗോഡ് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്(1964-66) എന്നി പദവികൾ വഹിച്ചിരുന്ന കുനിക്കുല്ലായ 1953-ലാണ് വക്കീൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1972-ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. കാസർഗോഡ് ഹരിജൻ ഹോസ്റ്റൽ മാനേജർ, സഹകരണ ബാങ്ക് പ്രസിഡന്റ്, ലളിതകലാസദൻ പ്രസിഡന്റ്, ലയൺസ് ക്ലബ് പ്രസിഡന്റ്, മധുർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സേവാസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു[2]. സാഹിത്യരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കന്നഡയിൽ ഇവരു എല്ലി ഏവറു എന്ന കവിതാസമാഹരവും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കർണ്ണാടക സാഹിത്യ പരിഷത്തിന്റെ കന്നഡശ്രീ അവാർഡ് അദ്ദേഹത്തിന് 2003-ൽ ലഭിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] മഞ്ചേശ്വരം നിയമസഭാമണ്ഡലം എം. രാമപ്പ സി.പി.ഐ. 18,686 1,195 യു.പി. കുനിക്കുല്ലായ സ്വതന്ത്രൻ 17,491
2 1967[4] കാസർഗോഡ് നിയമസഭാമണ്ഡലം യു.പി. കുനിക്കുല്ലായ സ്വതന്ത്രൻ 20,635 95 ഹമീദലി ഷംനാട് മുസ്‌ലീം ലീഗ് 20540

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-10.
  2. http://klaproceedings.niyamasabha.org/pdf/KLA-011-00127-00011.pdf
  3. "Kerala Assembly Election Results in 1970". മൂലതാളിൽ നിന്നും 2020-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-18.
  4. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=യു.പി._കുനിക്കുല്ലായ&oldid=3821910" എന്ന താളിൽനിന്ന് ശേഖരിച്ചത്