കുംബള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുംബള
Map of India showing location of Kerala
Location of കുംബള
കുംബള
Location of കുംബള
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ഏറ്റവും അടുത്ത നഗരം kasargod
ലോകസഭാ മണ്ഡലം കാസർഗോഡ്
സിവിക് ഏജൻസി പഞ്ചായത്ത്
സമയമേഖല IST (UTC+5:30)

Coordinates: 12°35′7″N 74°57′19″E / 12.58528°N 74.95528°E / 12.58528; 74.95528 കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11കിലോമീറ്റർ വടക്കാണ് കുംബള എന്ന പട്ടണം. ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

Maippady Palace, Kumbla

ചരിത്രം[തിരുത്തുക]

പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. ഇന്നത്തെ കാസർഗോഡ് താലൂക്ക് കുംബള രാജ്യത്തിന്റെ ഭാഗമായിരുന്നു. 1514-ൽ ഡ്വാർത്തെ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി കുംബള സന്ദർശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളിൽ കുംബളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലിദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലിയില് നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ തുറമുഖം പോർച്ചുഗീസുകാർക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുൽത്താൻ മംഗലാപുരം പിടിച്ചടക്കിയപ്പോൾ കുംബള രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ൽ തിരിച്ചെത്തി. ബ്രിട്ടീഷുകാരിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച് 1804-മുതൽ വർഷം 11,788 രൂപ എന്ന പെൻഷൻ കൈപ്പറ്റി തുടങ്ങി.

സാംസ്കാരികം[തിരുത്തുക]

യക്ഷഗാന പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയ പാർത്ഥിസുബ്ബൻ 18-ആം നൂറ്റാണ്ടിൽ കുംബളയിൽ ആണ് ജനിച്ചത്. 'യക്ഷഗാനത്തിന്റെ പിതാവ്' എന്ന് അദ്ദേഹം അറിയപ്പെടുന്നു. പ്രശസ്ത്മായ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.

Lake Temple, Kumbla

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുംബള&oldid=3146336" എന്ന താളിൽനിന്ന് ശേഖരിച്ചത്