കെ.കെ. അണ്ണൻ
കെ.കെ. അണ്ണൻ | |
|---|---|
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
| പിൻഗാമി | എം.വി. രാജൻ |
| മണ്ഡലം | നോർത്ത് വയനാട് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഓഗസ്റ്റ് 3, 1937 |
| മരണം | ഓഗസ്റ്റ് 6, 2011 (74 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം., സി.പി.ഐ. |
| പങ്കാളി | പദ്മിനി |
| കുട്ടികൾ | 2 മകൻ, 2 മകൾ |
| മാതാപിതാക്കൾ |
|
| വസതി | മാനന്തവാടി |
As of ഡിസംബർ 13, 2020 ഉറവിടം: നിയമസഭ | |
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. അണ്ണൻ (ജീവിതകാലം: 03 ഓഗസ്റ്റ് 1937 - 06 നവംബർ 2011)[1]. വടക്കേ വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. വടക്കേ വയനാട്ടിൽ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച അദ്ദേഹം സി.പി.ഐ.എം. വടക്കേ വയനാട് താലൂക്ക് സെക്രട്ടറിയും ആയിരുന്നു. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വടക്കേ വയനാട്ടിൽ നിന്ന് ഇദ്ദേഹം വിജയിച്ചിരുന്നു. നക്സലൈറ്റ് നേതാവായിരുന്ന വർഗ്ഗീസിനോട് അനുഭാവം പ്രകടിപ്പച്ചതിന്റെ പേരിൽ ഇദ്ദേഹത്തേ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു, പിന്നീട് ഇദ്ദേഹം സി.പി.ഐ.യിൽ ചേർന്നു[2]. വടക്കേ വയനാട്ടിലെ അറിയപ്പെടുന്ന ഒരു പാരമ്പര്യ വൈദ്യനായ അണ്ണൻ സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം, കേരള ആദിവാസി യൂണിയൻ സംസ്ഥാന സെക്രട്ടറി, പട്ടിക വർഗ്ഗ സംസ്ഥാന ഉപദേശക സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്[3].
കുടുംബം
[തിരുത്തുക]മാനന്തവാടി കമ്മന ആനിപ്പൊയി കുറിച്യ തറവാട്ടിൽ 1937 ഓഗസ്റ്റ് മൂന്നിന് ജനിച്ചു, കെ. കേളു, തേയി എന്നിവരാണ് മാതാപിതാക്കൾ, പദ്മിനി ആണ് ഭാര്യ ഇവർക്ക് രണ്ട് ആണ്മക്കളും രണ്ട് പെൺകുട്ടികളുമുണ്ട്. 2011 ഓഗസ്റ്റ് 6ന് ഇദ്ദേഹം അന്തരിച്ചു[2].
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]| ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
|---|---|---|---|---|---|---|---|---|---|
| 1 | 1967[4] | വടക്കേ വയനാട് നിയമസഭാമണ്ഡലം | കെ.കെ. അണ്ണൻ | സി.പി.ഐ.എം. | 19,983 | 5,013 | സി.എം. കുലിയൻ | കോൺഗ്രസ് | 14,970 |
| 2 | 1965 | വടക്കേ വയനാട് നിയമസഭാമണ്ഡലം | കെ.കെ. അണ്ണൻ | സി.പി.ഐ.എം. (സ്വ) | 18,078 | 7,617 | എം.വി. രാജൻ | കോൺഗ്രസ് | 10,461 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-12-13.
- 1 2 "മുൻ വയനാട് എം.എൽ.എ കെ.കെ അണ്ണൻ നിര്യാതനായി". Retrieved 2020-12-13.
- ↑ ഔദ്യോഗിക റിപ്പോർട്ട്, പതിമൂന്നാം കേരള നിയമസഭ (2011 സെപ്റ്റംബർ 26). "കേരളനിയമസഭാ നടപടികൾ" (PDF). PMID 275. Retrieved 2020 ഡിസംബർ 13.
{{cite journal}}: Check date values in:|accessdate=and|date=(help); Cite journal requires|journal=(help) - ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.