കെ.കെ. അണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.K. Annan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.കെ. അണ്ണൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിഎം.വി. രാജൻ
മണ്ഡലംവടക്കേ വയനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1937-08-03)ഓഗസ്റ്റ് 3, 1937
മരണംഓഗസ്റ്റ് 6, 2011(2011-08-06) (പ്രായം 74)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.,
സി.പി.ഐ.
പങ്കാളിപദ്മിനി
കുട്ടികൾ2 മകൻ, 2 മകൾ
മാതാപിതാക്കൾ
  • കേളു (അച്ഛൻ)
  • തേയി (അമ്മ)
വസതിമാനന്തവാടി
As of ഡിസംബർ 13, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. അണ്ണൻ (ജീവിതകാലം: 03 ഓഗസ്റ്റ് 1937 - 06 നവംബർ 2011)[1]. വടക്കേ വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. വടക്കേ വയനാട്ടിൽ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച അദ്ദേഹം സി.പി.ഐ.എം. വടക്കേ വയനാട് താലൂക്ക് സെക്രട്ടറിയും ആയിരുന്നു. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വടക്കേ വയനാട്ടിൽ നിന്ന് ഇദ്ദേഹം വിജയിച്ചിരുന്നു. നക്സലൈറ്റ് നേതാവായിരുന്ന വർഗ്ഗീസിനോട് അനുഭാവം പ്രകടിപ്പച്ചതിന്റെ പേരിൽ ഇദ്ദേഹത്തേ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു, പിന്നീട് ഇദ്ദേഹം സി.പി.ഐ.യിൽ ചേർന്നു[2]. വടക്കേ വയനാട്ടിലെ അറിയപ്പെടുന്ന ഒരു പാരമ്പര്യ വൈദ്യനായ അണ്ണൻ സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം, കേരള ആദിവാസി യൂണിയൻ സംസ്ഥാന സെക്രട്ടറി, പട്ടിക വർഗ്ഗ സംസ്ഥാന ഉപദേശക സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്[3].

കുടുംബം[തിരുത്തുക]

മാനന്തവാടി കമ്മന ആനിപ്പൊയി കുറിച്യ തറവാട്ടിൽ 1937 ഓഗസ്റ്റ് മൂന്നിന് ജനിച്ചു, കെ. കേളു, തേയി എന്നിവരാണ് മാതാപിതാക്കൾ, പദ്മിനി ആണ് ഭാര്യ ഇവർക്ക് രണ്ട് ആണ്മക്കളും രണ്ട് പെൺകുട്ടികളുമുണ്ട്. 2011 ഓഗസ്റ്റ് 6ന് ഇദ്ദേഹം അന്തരിച്ചു[2].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[4] വടക്കേ വയനാട് നിയമസഭാമണ്ഡലം കെ.കെ. അണ്ണൻ സി.പി.ഐ.എം. 19,983 5,013 സി.എം. കുലിയൻ കോൺഗ്രസ് 14,970
2 1965 വടക്കേ വയനാട് നിയമസഭാമണ്ഡലം കെ.കെ. അണ്ണൻ സി.പി.ഐ.എം. (സ്വ) 18,078 7,617 എം.വി. രാജൻ കോൺഗ്രസ് 10,461

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-12-13.
  2. 2.0 2.1 "മുൻ വയനാട്‌ എം.എൽ.എ കെ.കെ അണ്ണൻ നിര്യാതനായി". Retrieved 2020-12-13.
  3. ഔദ്യോഗിക റിപ്പോർട്ട്, പതിമൂന്നാം കേരള നിയമസഭ (2011 സെപ്റ്റംബർ 26). "കേരളനിയമസഭാ നടപടികൾ" (PDF). PMID 275. Retrieved 2020 ഡിസംബർ 13. {{cite journal}}: Check date values in: |accessdate= and |date= (help); Cite journal requires |journal= (help)
  4. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=കെ.കെ._അണ്ണൻ&oldid=3821175" എന്ന താളിൽനിന്ന് ശേഖരിച്ചത്