എൻ. പ്രഭാകര തണ്ടാർ
എൻ. പ്രഭാകര തണ്ടാർ | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | കെ.ആർ. ഗൗരിയമ്മ |
പിൻഗാമി | എ.കെ. ആന്റണി |
മണ്ഡലം | ചേർത്തല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ , 1921 |
മരണം | ഒക്ടോബർ 16, 1995 | (പ്രായം 73)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
As of ജനുവരി 20, 2021 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ. പ്രഭാകര തണ്ടാർ[1]. ചേർത്തല നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1921 ഡിസംബറിൽ ജനിച്ചു. കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1940-ൽ അദ്ദേഹത്തെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. 1941-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലും 1943-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായ തണ്ടാർ പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്നു[2].
രാഷ്ട്രീയ ജീവിതം[തിരുത്തുക]
വയലാർ സമരത്തിൽ പങ്കെടുത്തതിനാൽ രണ്ട് വർഷം ജയിൽവാസം അനുഷ്ഠിച്ച അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ ആവശ്യങ്ങൾക്കായും നിരന്തരം പ്രവർത്തിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ ആലപ്പുഴ ജില്ലാക്കമിറ്റിയംഗം, ചേർത്തല ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, ആലപ്പുഴ ജില്ലാകൗൺസിൽ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എസ്.എൻ.ഡി.പി. യോഗവുമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കർഷകതൊഴിലാളി യൂണിയനികളിലും അംഗമായിരുന്നു. മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ കുട്ടനാട്ടിലെ കുപ്പപുറം വെടിവയ്പ്പുമായി ബന്ധപ്പെട്ട[3] ക്രമസമാധാന പ്രശ്‌ന പ്രമേയത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനെത്തുടർന്ന് ഇ.കെ. ഇമ്പിച്ചിബാവ, സി.ബി.സി. വാര്യർ, ഇ.എം. ജോർജ്ജ് എന്നിവരുടെ നേതൃത്തത്തിൽ സഭയിൽ മുദ്രാവാക്യം വിളിയ്ക്കുകയും സ്പീക്കറിന്റെ ചേംബറിൽ കയറി പേപ്പറുകളും മറ്റ് എടുത്തെറിയുകയും ചെയ്തു.[4] ടി.എം. മീതിയൻ സ്പീക്കറിന്റെ ഡയസിൽ കയറുകയും മൈക്ക് കൈക്കലാക്കി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.[3] എ.വി. ആര്യൻ. ഇ.കെ. ഇമ്പിച്ചിബാവ, പ്രഭാകര തണ്ടാർ, ടി.എം. മീതിയൻ, ഇ.എം. ജോർജ് എന്നീ സിപിഎം അംഗങ്ങളെ സഭ പിരിയുന്നതുവരെ സസ്‌പെന്റ് ചെയ്തിരുന്നു.[4]
തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977[5] | ചേർത്തല നിയമസഭാമണ്ഡലം | എം.കെ. രാഘവൻ | കോൺഗ്രസ് | 37,767 | 11,760 | എൻ. പ്രഭാകര തണ്ടാർ | സി.പി.ഐ.എം. | 26,007 |
2 | 1970[6] | ചേർത്തല നിയമസഭാമണ്ഡലം | എ.കെ. ആന്റണി | കോൺഗ്രസ് | 28,419 | 360 | എൻ. പ്രഭാകര തണ്ടാർ | സി.പി.ഐ.എം. | 28,059 |
3 | 1967[7] | ചേർത്തല നിയമസഭാമണ്ഡലം | എൻ. പ്രഭാകര തണ്ടാർ | സി.പി.ഐ.എം. | 23,350 | 7,859 | കെ.ആർ. ദാമോദരൻ | കോൺഗ്രസ് | 15,491 |
4 | 1965*[8] | ചേർത്തല നിയമസഭാമണ്ഡലം | സി.വി. ജേക്കബ് | കേരള കോൺഗ്രസ് | 15,070 | 1,878 | പി.എസ്. കാർത്തികേയൻ | കോൺഗ്രസ് | 13,192 |
*1965ലെ തിരഞ്ഞെടുപ്പിൽ 11,952 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
അവലംബം[തിരുത്തുക]
- ↑ "Members - Kerala Legislature". ശേഖരിച്ചത് 2021-01-20.
- ↑ http://klaproceedings.niyamasabha.org/pdf/KLA-009-00095-00006.pdf
- ↑ 3.0 3.1 "നിയമസഭയിലെ അരുതായ്മകൾ". 2018-03-01. ശേഖരിച്ചത് 2021-01-16.
- ↑ 4.0 4.1 പണിക്കർ, എസ് ബിനീഷ് (2020-10-07). "അപ്പോൾ നമുക്ക് ഇനി കുരുക്ഷേത്രത്തിൽ വെച്ചു കാണാം; ആദ്യ മുന്നണി പിരിഞ്ഞതിങ്ങനെ-കേരളം മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാല". ശേഖരിച്ചത് 2021-01-16.
- ↑ "Kerala Assembly Election Results in 1977". ശേഖരിച്ചത് 2021-01-20.
- ↑ "Kerala Assembly Election Results in 1970". ശേഖരിച്ചത് 2021-01-20.
- ↑ "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-20.