എ.കെ. ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.കെ. ആന്റണി
എ.കെ. ആന്റണി.jpg
ഇന്ത്യയുടെ ഇരുപതാമത് പ്രതിരോധമന്ത്രി
ഔദ്യോഗിക കാലം
ഒക്ടോബർ 26, 2006 – മെയ് 26, 2014
പ്രധാനമന്ത്രിമൻമോഹൻ സിങ്
മുൻഗാമിപ്രണബ് മുഖർജി
പിൻഗാമിഅരുൺ ജെയ്റ്റ്ലി
രാജ്യസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
1985-1995, 2005-2014
മണ്ഡലംചേർത്തല
കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണമന്ത്രി
ഔദ്യോഗിക കാലം
1993–1995
പ്രധാനമന്ത്രിപി.വി. നരസിംഹറാവു
കേരളത്തിന്റെ എട്ടാമത്തെയും പതിനാറാമത്തെയും പതിനെട്ടാമത്തെയും മുഖ്യമന്ത്രി
ഔദ്യോഗിക കാലം
മേയ് 17, 2001 – ഓഗസ്റ്റ് 29, 2004
ഗവർണ്ണർസിക്കന്ദർ ഭക്ത്
ടി.എൻ. ചതുർവേദി
ആർ.എൽ. ഭാട്യ
മുൻഗാമിഇ.കെ. നായനാർ
പിൻഗാമിഉമ്മൻ ചാണ്ടി
ഔദ്യോഗിക കാലം
മാർച്ച് 22, 1995 – മേയ് 9, 1996
ഗവർണ്ണർബി. രാച്ചയ്യ
പി. ശിവശങ്കർ
ഖുർഷിദ് ആലം ഖാൻ
മുൻഗാമികെ. കരുണാകരൻ
പിൻഗാമിഇ.കെ. നായനാർ
ഔദ്യോഗിക കാലം
ഏപ്രിൽ 27, 1977 – ഒക്ടോബർ 27, 1978
ഗവർണ്ണർഎൻ.എൻ. വാഞ്ചൂ
ജ്യോതി വെങ്കിടാചലം
മുൻഗാമികെ. കരുണാകരൻ
പിൻഗാമിപി.കെ. വാസുദേവൻ നായർ
വ്യക്തിഗത വിവരണം
ജനനം
അറക്കപറമ്പിൽ കുര്യൻ ആന്റണി

(1940-12-28) ഡിസംബർ 28, 1940  (79 വയസ്സ്)
ചേർത്തല, ആലപ്പുഴ, കേരളം
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ് (1978-ന് മുമ്പ്; 1982-നുശേഷം)
Other political
affiliations
Indian National Congress-Urs (1978–1980)
Indian National Congress-A (1980–1982)
പങ്കാളിഎലിസബത്തു്
വസതിചേർത്തല, ആലപ്പുഴ
ജോലിഅഭിഭാഷകൻ[1]
രാഷ്ട്രീയപ്രവർത്തകൻ

എ.കെ.ആന്റണി അഥവാ അറക്കപറമ്പിൽ കുര്യൻ ആന്റണി. ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-78, 1995-96, 2001-04 കാലയളവുകളിൽ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996 മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു. 1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1940 ഡിസംബർ 28 നു അറക്കപറമ്പിൽ കുരിയൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണു് എ.കെ.ആന്റണി ജനിച്ചതു്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ ചേർത്തലയിൽ. പിന്നീട് എറണാകുളം മഹാരാജാസിൽ നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്നും ബി.എൽ ബിരുദവും നേടി.

രാഷ്ട്രീയജീവിതം[തിരുത്തുക]

ഇന്ത്യയിൽ കൂടുതൽ കാലം പ്രധിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആണ് എ.കെ. ആന്റണി, തുടർച്ചയായി 7 വര്ഷം. 37 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രി (3 ഘട്ടങ്ങളിലായി 6 വര്ഷം). 32 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ കെ.പി.സി.സി പ്രസിഡണ്ട്‌ (3 ഘട്ടങ്ങളിലായി 13 വർഷം). കേരള സ്റ്റുഡൻസ് യൂണിയൻ എന്ന കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലൂടെ പൊതുധാരാ രാഷ്ട്രീയത്തിലേയ്ക്കു കടന്നു വന്ന അദ്ദേഹം കെ.എസ്.യു., യൂത്ത് കോൺഗ്രസ്സ്, എന്നിവയുടെ പ്രസിഡന്റായും എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായും ട്രഷറർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ടു്. ഒരണ സമരം തുടങ്ങി പല സമരങ്ങളും ആന്റണി നയിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തക സമിതിയിലേക്കു നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്.

ഇന്ത്യൻ പാർലമെന്റിലെ രാജ്യസഭയിൽ 1985 മുതൽ 91 വരെയും 1991 മുതൽ 95 വരെയും അംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയിൽ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.

ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കോൺഗ്രസ് അച്ചടക്ക സമിതി അംഗവുമായി പ്രവർത്തിക്കുന്നു. കർണാടകത്തിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയും ആന്റണിക്കാണ്. 2006-ലാണ് ഇന്ത്യയുടെ പ്രതിരോധമന്ത്രിയായത്.

കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണിയാണ്. സ്വകാര്യ മാനേജുമെന്റുകൾക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി കൊടുത്തതും ആന്റണിയാണ്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 ചേർത്തല നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.കെ. ചന്ദ്രപ്പൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 ചേർത്തല നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.കെ. ചന്ദ്രപ്പൻ സി.പി.ഐ., എൽ.ഡി.എഫ്.
1995* (1) തിരൂരങ്ങാടി നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.) 1977* കഴക്കൂട്ടം നിയമസഭ മണ്ഡലം എ.കെ.ആൻ്റണി കോൺഗ്രസ് പിരപ്പൻകോട് ശ്രീധരൻ നായർ സി .പി എം. സ്വതന്ത്രൻ എൽ.ഡി.എഫ്
1970 ചേർത്തല നിയമസഭാമണ്ഡലം എ.കെ. ആന്റണി കോൺഗ്രസ് (ഐ.) എൻ.പി. തണ്ടാർ സി.പി.എം.

രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 2016-2022 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 2010-2016 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 2005-2010 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 1991-1995 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്. (1995-ൽ രാജിവെച്ചു)
  • 1985-1991 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

എ.കെ.ആന്റണി വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ഭാര്യ എലിസബത്ത്. മക്കൾ അജിത്, അനിൽ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Member of Parliament Rajya Sabha: A K Antony Official Government Biography".
  2. http://www.ceo.kerala.gov.in/electionhistory.html

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
കെ. കരുണാകരൻ
കേരള മുഖ്യമന്ത്രി
1977– 1978
Succeeded by
പി.കെ. വാസുദേവൻ നായർ
മുൻഗാമി
കെ. കരുണാകരൻ
കേരള മുഖ്യമന്ത്രി
1995– 1996
Succeeded by
ഇ.കെ. നായനാർ
മുൻഗാമി
ഇ.കെ. നായനാർ
കേരള മുഖ്യമന്ത്രി
2001– 2004
Succeeded by
ഉമ്മൻ ചാണ്ടി
മുൻഗാമി
പ്രണബ് മുഖർജി
ഇന്ത്യൻ പ്രതിരോധമന്ത്രി
2006 - 2014
Succeeded by
അരുൺ ജെയ്റ്റ്ലി"https://ml.wikipedia.org/w/index.php?title=എ.കെ._ആന്റണി&oldid=3479464" എന്ന താളിൽനിന്ന് ശേഖരിച്ചത്