ബി.എം. അബ്ദുറഹിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബി.എം. അബ്ദുൾ റഹിമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി.എം. അബ്ദുറഹിമാൻ (ജീവിതകാലം:1931 - 4 ഏപ്രിൽ 1985). കാസർഗോഡ് നിയമസഭാമണ്ഡലത്തിൽ നിന്നും മുസ്ലീം ലീഗ് സ്ഥാനാർഥിയായി വിജയിച്ച് നാലും അഞ്ചും കേരളനിയമസഭകളിൽ അംഗമായി. 1931-ൽ ജനിച്ചു, സി.എം. സൈനബിയാണ് ഭാര്യ, മൂന്ന് ആൺമക്കളും ഒരു മകളുമടങ്ങുന്നതാണ് കുടുംബം. കാസർഗോഡ് മുനിസിപ്പാലിറ്റി കൗൺസിലർ, കാസർഗോഡ് പഞ്ചായത്ത് ബോർഡ് അംഗം, കേരള സ്വതന്ത്ര കർഷകസംഘത്തിന്റെ വൈസ് പ്രസിഡന്റ്, കേരളസംസ്ഥന മുസ്ലീംലീഗ് കൗൺസിലംഗം, മുസ്ലിം വെൽഫെയർ അസോസിയേഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[1] കൃഷ്ണപുരം നിയമസഭാമണ്ഡലം പി. ഉണ്ണികൃഷ്ണപിള്ള സി.പി.ഐ. 33,679 9,627 പി.എ. ഹാരിസ് ഐ.എസ്.പി. 24,052
2 1967[2] കൃഷ്ണപുരം നിയമസഭാമണ്ഡലം പി. ഉണ്ണികൃഷ്ണപിള്ള സി.പി.ഐ. 29,134 10,324 എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ് 18,810

അവലംബം[തിരുത്തുക]

  1. "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2021-02-01.
  2. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=ബി.എം._അബ്ദുറഹിമാൻ&oldid=3821735" എന്ന താളിൽനിന്ന് ശേഖരിച്ചത്