അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വി.ടി. ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ ഒരു നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ഈ നാടകം 1929ലാണ് വി.ടി. രചിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനകളാണ് ഈ നാടകം നൽകിയത്.[1] [2]

നാടകാവതരണം[തിരുത്തുക]

1929 ഡിസംബർ 24 ന് യോഗക്ഷേമ സഭയുടെ 22ാം വാർഷികത്തിൽ തൃശൂരിൽ എടക്കുന്നിയിലായിരുന്നു അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ ആദ്യ അവതരണം. പിന്നീട് പല സ്ഥലങ്ങളിലും ഈ നാടകം അരേങ്ങേറിയിട്ടുണ്ട്. വി.ടി.യുടെ 80ാം പിറന്നാളിനും (1976) ശതാബ്ദിയ്ക്കുo (1996) മേഴത്തൂരിൽ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ 1982 ൽ തൃശ്ശൂർ റീജനൽ തിയറ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്.[3]

കഥ[തിരുത്തുക]

നാലു വട്ടം വേളി കഴിച്ച വൃദ്ധനായ കർക്കടകാം കുന്നത്ത് നമ്പൂതിരിക്ക് തന്റെ മകൾ തേതിയെ വിവാഹം കഴിച്ചുകൊടുക്കാൻ യാഥാസ്ഥിതികനായ വിളയൂർ അച്ഛൻ നമ്പൂതിരി ആലോചിക്കുന്നു. നിരവധി വിവാഹങ്ങൾ നടത്തിയവർക്കും വൃദ്ധരായവർക്കും മക്കളെ വിവാഹം കഴിച്ച് കൊടുക്കുന്നതാണ് അന്നത്തെ നാട്ടുനടപ്പ്. മുമ്പ് തേതിയുടെ ഇല്ലത്ത് ഓത്തുപഠിക്കാനെത്തിയ മധുരമംഗലത്ത് മാധവൻ, തേതിയുടെയും സഹോദരൻ കുഞ്ചുവിൻെറയും ആത്മസുഹൃത്തായിരുന്നു. തൻെറ വിധിയാണിതെന്ന് കരുതി തേതി ദുഃഖിച്ച്കഴിയുന്നതിനിടയിലാണ് ബാല്യകാലസുഹൃത്തായ മാധവനോടുള്ള അനുരാഗം അവളിൽ നിറയുന്നത്. സഹോദരൻ കുഞ്ചു ഇതുമനസ്സിലാക്കി കോടതിയെ സമീപിക്കുന്നു. പുരോഗമനവാദികളായ ചെറുപ്പക്കാർ വൃദ്ധനുമായുള്ള വിവാഹം തടയാൻ ശ്രമിക്കുമ്പോൾ മറുഭാഗം അതിനനുകൂലമായി നിലകൊള്ളുന്നു. ഒടുവിൽ കോടതിയിൽ നിന്ന് ഇൻജങ്ഷൻ ഓർഡർ വാങ്ങി, മദ്രാസിൽ നിന്ന് നാട്ടിലെത്തിയ മാധവൻ തേതിയെ വിവാഹം ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു.

അവലംബം[തിരുത്തുക]

  1. വെബ്ഡുനിയ വാർത്ത
  2. തേജസ്സ് വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  3. "മാധ്യമം വാർത്ത". Archived from the original on 2013-04-13. Retrieved 2014-10-05.