തോമസ് ചാഴിക്കാടൻ
തോമസ് ചാഴിക്കാടൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2019-2024 | |
മുൻഗാമി | ജോസ് കെ.മാണി |
പിൻഗാമി | കെ.ഫ്രാൻസിസ് ജോർജ് |
മണ്ഡലം | കോട്ടയം |
നിയമസഭാംഗം | |
ഓഫീസിൽ 2006, 2001, 1996, 1991 | |
മുൻഗാമി | ജോസഫ് ജോർജ് |
പിൻഗാമി | സുരേഷ് കുറുപ്പ് |
മണ്ഡലം | ഏറ്റുമാനൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വെളിയന്നൂർ, മീനച്ചിൽ താലൂക്ക്, കോട്ടയം ജില്ല | 25 സെപ്റ്റംബർ 1952
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (എം) |
പങ്കാളി | ആൻ തോമസ് |
As of ഏപ്രിൽ 19, 2023 ഉറവിടം: ഗവ.ഓഫ് ഇന്ത്യ |
2019 മുതൽ 2024 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭ അംഗമായിരുന്ന കേരള കോൺഗ്രസ് (എം.) വൈസ് ചെയർമാനും മുൻ നിയമസഭ അംഗവുമാണ് തോമസ് ചാഴികാടൻ (ജനനം: 25, സെപ്റ്റംബർ 1952)[1][2]
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ വെളിയന്നൂർ ഗ്രാമത്തിൽ സിറിയക്കിൻ്റെയും ഏലിയാമ്മയുടേയും മകനായി 1952 സെപ്റ്റംബർ 25 ന് ജനിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്ന് ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിൽ നിന്ന് സി.എയും കരസ്ഥമാക്കി. ഒരു ചാർട്ടേഡ് അക്കൗണ്ടൻറായാണ് പൊതുരംഗത്ത് എത്തിയത്. 1999 മുതൽ കോട്ടയം എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന തോമസ് ചാഴികാടൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആണ്.[3]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഒരു സി.എ.ക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച തോമസ് ചാഴികാടൻ രാഷ്ട്രീയ രംഗത്ത് എത്തുന്നത് തികച്ചും ആകസ്മികമായാണ്. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരനായ ബാബു ചാഴികാടന്റെ വിയോഗത്തെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നതിനാൽ അദ്ദേഹം 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ഏറ്റുമാനൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും (1996,2001, 2006) അദ്ദേഹം ഏറ്റുമാനൂരിൽ നിന്ന് വീണ്ടും നിയമസഭ അംഗമായി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് വീണ്ടും മത്സരിച്ചു എങ്കിലും സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം.) സംസ്ഥാന ജനറൽ സെക്രട്ടറിയായും വൈസ് ചെയർമാനായും ഹൈ-പവർ കമ്മറ്റി അംഗമായും പ്രവർത്തിച്ചു.[4]
പ്രധാന പദവികൾ
- ൈവസ് ചെയർമാൻ കേരള കോൺഗ്രസ് (എം)
- ചെയർമാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ
- കോട്ടയം ജില്ലാ സഹകരണ ആശുപത്രി മുൻ പ്രസിഡൻറ്
- കാരിത്താസ് ആശുപത്രി ട്രസ്റ്റി ബോർഡ് അംഗം
- കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗം
- 1996-2001 കേരള കോൺഗ്രസ് (എം.) ചീഫ് വിപ്പ്
- 2001-2004 നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അംഗം
- 2001-2006 കേരള കോൺഗ്രസ് (എം.) പാർലമെൻററി പാർട്ടി സെക്രട്ടറി
- 2006-2011 ഉപ-നേതാവ് കേരള കോൺഗ്രസ് (എം.) പാർലമെൻററി പാർട്ടി[5][6].
2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിയും രാജ്യസഭ അംഗവുമായിരുന്ന ജോസ് കെ. മാണിയ്ക്ക് പകരം കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു. സി.പി.എമ്മിൻ്റെ കോട്ടയം ജില്ലാസെക്രട്ടറിയായ വി.എൻ. വാസവനെ തോൽപ്പിച്ചാണ് തോമസ് ചാഴിക്കാടൻ ആദ്യമായി ലോക്സഭ അംഗമായത്.[7]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2011 | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | കെ. സുരേഷ് കുറുപ്പ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
2006 | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | കെ.എസ്. കൃഷ്ണകുട്ടി നായർ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2001 | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | തമ്പി പൊടിപാറ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1996 | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | വൈക്കം വിശ്വൻ | സി.പി.എം, എൽ.ഡി.എഫ്. |
1991* | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | തോമസ് ചാഴിക്കാടൻ | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | വൈക്കം വിശ്വൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
- കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് സഹോദരൻ ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.
അവലംബം
[തിരുത്തുക]- ↑ https://www.thehindu.com/news/national/kerala/impressive-margin-in-kottayam/article27226408.ece
- ↑ https://malayalam.oneindia.com/news/india/lok-sabha-elections-2019-kerala-congress-candidate-thomas-chazhikadan-win-by-huge-margin-in-kottayam-226137.html
- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5130
- ↑ https://ourneta.com/neta/thomas-chazhikadan/
- ↑ MEMBERS OF PREVIOUS ASSEMBLY - NINTH KLA (1991 - 1996)
- ↑ MEMBERS OF PREVIOUS ASSEMBLY - TENTH KLA (1996 - 2001)
- ↑ https://resultuniversity.com/election/kottayam-lok-sabha
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
- ↑ http://www.keralaassembly.org/index.html
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |