രാജ്‌മോഹൻ ഉണ്ണിത്താൻ
രാജ്മോഹൻ ഉണ്ണിത്താൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു | |
മുൻഗാമി | പി. കരുണാകരൻ |
മണ്ഡലം | കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊല്ലം | 10 ജൂൺ 1953
രാഷ്ട്രീയ കക്ഷി | ഐ.എൻ.സി. |
പങ്കാളി | Suthakumari |
കുട്ടികൾ | Akhil,Athul,Amal |
വസതിs | മുടവൻമുകൾ,പൂജപ്പുര പി.ഒ. തിരുവനന്തപുരം |
As of 07'th February, 2021 ഉറവിടം: [17'th Loksabha [1]] |
2019 മുതൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മലയാള ചലച്ചിത്ര അഭിനേതാവും കെ.പി.സി.സിയുടെ മുൻ വക്താവുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. (ജനനം: 1953 ജൂൺ 10)[2][3]
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ കുട്ടൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി 1953 ജൂൺ പത്തിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം എസ്.എൻ. കോളേജിൽ ചേർന്നു ബിരുദം നേടി. ബി.എ. ഇക്കണോമിക്സ് ആണ് വിദ്യാഭ്യാസ യോഗ്യത.[4]
രാഷ്ട്രീയം,സിനിമ ജീവിതം
[തിരുത്തുക]വിദ്യാർത്ഥി-യുവജന സംഘടനകളായ കെ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചതിനു ശേഷം ഒരു കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച രാജ്മോഹൻ ഉണ്ണിത്താൻ 2015-2016 വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു.[5] 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം.[6] 2006-ലെ തിരഞ്ഞെടുപ്പിൽ 10,055 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിന് കോടിയേരി ബാലകൃഷ്ണൻ ജയിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താൻ മാറി.[7] 2015-ൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു.[8] 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് നിന്ന് സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി.സതീശ്ചന്ദ്രനെ 40438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[9] കാസർഗോഡ് 35 വർഷത്തിനു ശേഷമാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ ജയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായി. ഏറ്റവുമൊടുവിൽ 1984-ൽ ആണ് കാസർഗോഡ് ലോക്സഭ സീറ്റിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.[10][11]
കോളേജ് കാലഘട്ടത്തിൽ പ്രൊഫഷണൽ, അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഡസനിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. [12][13] മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയിൽ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2005-ൽ റിലീസായ ദി ടൈഗർ എന്ന സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോർട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകൾ മലയാളത്തിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ മലയാള സിനിമ സംഘടനയായ അമ്മയിൽ(ആർട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) അംഗമാണ്.[14]
അഭിനയിച്ച സിനിമകൾ
- ദി ടൈഗർ - 2005
- വാസ്തവം - 2006
- ബൽറാം vs താരാദാസ് - 2006
- ജൂബിലി - 2008
- ബ്ലാക്ക് ഡാലിയ - 2009
- കാഞ്ചീപുരത്തെ കല്യാണം- 2009
- ഉപ്പുക്കണ്ടം ബ്രദേഴ്സ് - 2011
- എൻട്രി - 2013
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : സുതകുമാരി
- മക്കൾ : അഖിൽ,അതുൽ,അമൽ
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | കാസർഗോഡ് ലോകസഭാമണ്ഡലം | രാജ്‌മോഹൻ ഉണ്ണിത്താൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 474961 | കെ.പി. സതീഷ് ചന്ദ്രൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 434523 | രവീശ തന്ത്രി | ബി.ജെ.പി., എൻ.ഡി.എ., 176049 |
2016 | കുണ്ടറ നിയമസഭാമണ്ഡലം | ജെ. മെഴ്സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ്. | രാജ്‌മോഹൻ ഉണ്ണിത്താൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2006 | തലശ്ശേരി നിയമസഭാമണ്ഡലം | കോടിയേരി ബാലകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | രാജ്‌മോഹൻ ഉണ്ണിത്താൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5127
- ↑ https://indianexpress.com/elections/kasaragod-lok-sabha-election-results/
- ↑ https://english.mathrubhumi.com/news/kerala/rajmohan-unnithan-resigns-as-congress-spokesperson-1.1610985
- ↑ https://www.oneindia.com/politicians/rajmohan-unnithan-3683.html
- ↑ https://www.mathrubhumi.com/mobile/news/kerala/rajmohan-unnithan-mp-announces-hunger-strike-till-death-1.5152601
- ↑ https://www.oneindia.com/2006/04/30/thalassery-witnesses-tough-fight-1146506153.html
- ↑ https://resultuniversity.com/election/tellicherry-kerala-assembly-constituency#2006
- ↑ https://resultuniversity.com/election/kundara-kerala-assembly-constituency#2016
- ↑ https://www.newindianexpress.com/states/kerala/2019/mar/18/congress-leaders-ready-for-unnithan--juggernaut-1952423.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-07. Retrieved 2021-02-07.
- ↑ https://www.deccanherald.com/lok-sabha-election-2019/shock-for-ldf-in-kasargod-735698.html
- ↑ https://www.oneindia.com/politicians/rajmohan-unnithan-3683.html
- ↑ https://m3db.com/rajmohan-unnithan
- ↑ https://english.mathrubhumi.com/mobile/features/films-will-come-in-handy-rajmohan-unnithan-1.26674[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
- ↑ http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |