വി.എൻ. വാസവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് വി.എൻ. വാസവൻ.

ജീവിത രേഖ[തിരുത്തുക]

1954-ൽ ജനിച്ച വാസവൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1974 -ൽ സി.പി.എം. അംഗമായി.

വിദ്യാർത്ഥി സംഘടനയിലൂടെയാണ് വി എൻ വാസവൻ പൊതുപ്രവർത്തന രംഗത്തെത്തുന്നത്. കെഎസ്‌വൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം, പാമ്പാടി പഞ്ചായത്തംഗം, പാമ്പാടി ഹൌസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, സിഐടിയു ജില്ലാ സെക്രട്ടറി, സിഐടിയു അഖിലേന്ത്യാ കമ്മിറ്റി അംഗം, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ളോയീസ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റംഗം, റബ്കോ ഡയറക്ടർ ബോർഡംഗം, കോട്ടയം മെഡിക്കൽ കോളേജ് എച്ച്ഡിസി മെമ്പർ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യ ജനറൽ കൌൺസിൽ അംഗം, നവലോകം സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നിരവധി അവാർഡുകളും വി എൻ വാസവനെ തേടിയെത്തിയിട്ടുണ്ട്

ജനങ്ങൾക്ക‌് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാവുക എന്ന കർത്തവ്യം എന്നും മുറകെപ്പിടിച്ച വ്യക്തിത്വമാണ‌് വി എൻ വാസവന്റേത‌്. ചെറുപ്രായം മുതൽ പൊതുരംഗത്തുള്ള അദ്ദേഹം തന്റെ പ്രവർത്തനങ്ങളിൽ അവലംബിച്ചതും മറ്റുള്ളവർക്ക‌് പാഠമാക്കിയതും ഈ തത്വമാണ‌്. പൊതുപ്രവർത്തകന്റെ സാന്നിധ്യം എവിടെ ആവശ്യമുണ്ടോ അവിടെ വി എൻ വാസവനുണ്ടാകും. ദുരന്തങ്ങളുണ്ടാകുമ്പോൾ ഉറ്റവർക്ക‌് ആശ്വാസമാകാൻ, സഹായമെത്തിക്കാൻ, വീടില്ലാത്തവർക്ക‌് വീടുനൽകാൻ, രോഗപീഡ മൂലം വലയുന്നവർക്ക‌് ചികിത്സ ലഭ്യമാക്കാൻ –- ഇതിനെല്ലാം ഇത്രയും മുൻകൈ എടുത്ത വേറൊരാളെ ചൂണ്ടിക്കാണിക്കുക പ്രയാസം.

അപകടങ്ങളിൽ ഓടിയെത്തി സഹായം നൽകുന്ന വി എൻ വാസവൻ ജനകീയ പരിവേഷത്തിനപ്പുറത്ത‌്, മനുഷ്യസ‌്നേഹത്തിന്റെ മാതൃക കൂടിയാണ‌്. ഇത‌് ഒപ്പം പ്രവർത്തിക്കുന്ന മറ്റുള്ളവരിലേക്ക‌് പകർന്നു നൽകാനും അദ്ദേഹം വിസ‌്മരിക്കാറില്ല. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ അദ്ദേഹം എത്തുമ്പോൾ മുതൽ കാണാൻ ആളുകൾ കാത്തുനിൽപ്പുണ്ടാകും. പലതരം ആവശ്യങ്ങളുമായി. എല്ലാവരെയും കാണും. പ്രശ‌്നങ്ങൾ കേൾക്കും‌. ചെയ്യാവുന്ന സഹായം ചെയ‌്തുകൊടുക്കും. മടങ്ങുന്ന ഒരാളുടെ മുഖത്തും നിരാശയുടെ കണികപോലുമുണ്ടാവില്ലെന്നത‌് വാസവനെന്ന വ്യക്തിയുടെ പ്രഭാവം എത്രമാത്രമെന്ന‌് വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷം കൊടുങ്കാറ്റും പെരുമഴയും കോട്ടയത്ത‌് താണ്ഡവമാടിയപ്പോൾ തകർന്ന വീടുകൾ ആദ്യം സന്ദർശിച്ചത‌് വാസവനായിരുന്നു. പഞ്ചായത്തിലും വില്ലേജ‌് ഓഫീസിലും ഇടപെട്ട‌് നഷ്ടമുണ്ടായവരുടെ വിവരങ്ങൾ ശേഖരിച്ച‌ുനൽകി. അർഹരായവർക്ക‌് സഹായം ലഭ്യമാക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഏത‌് അടിയന്തര സാഹചര്യത്തിലും ആദ്യം ഓടിച്ചെല്ലുക വി എൻ വാസവനാണ‌്. അപകടങ്ങളിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാനും രക്ഷാപ്രവർത്തനത്തിനുമെല്ലാം മുന്നിലുണ്ടാകും. വാസവന്റെ സാന്നിധ്യം പൊലീസ‌് അടക്കമുള്ള അധികൃതർക്കുപോലും ആശ്വാസമാണ‌്.

2011ൽ 106 ശബരിമല തീർഥാടകരുടെ ജീവനെടുത്ത പുല്ലുമേട‌് ദുരന്തത്തിൽ പരിക്കേറ്റ തീർഥാടകർക്ക‌് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ മുഴുവൻ സമയവും പ്രവർത്തിച്ചത‌് വാസവനായിരുന്നു. ശബരിമല മണ്ണിടിച്ചിൽ ദുരന്തത്തിലും സഹായവുമായി അദ്ദേഹം രാപ്പകൽ രംഗത്തിറങ്ങി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കോട്ടയം നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2006 കോട്ടയം നിയമസഭാമണ്ഡലം വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്. അജയ് തറയിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
1987 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.

അധികാരങ്ങൾ[തിരുത്തുക]

 • 2015 ജനുവരി 18 മുതൽ സി.പി.ഐ.എം.ന്റെ കോട്ടയം ജില്ലാ സെക്രട്ടറി [1]
 • സി.ഐ.ടി.യു. കോട്ടയം ജില്ലാ പ്രസിഡന്റ്
 • റബ്കോ ചെയർമാൻ
 • കോട്ടയം ജില്ലാ കോഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റായിട്ടുണ്ട്
 • കാലടി സംസ്കൃത സർ‌വകലാശാല സിൻഡിക്കേറ്റ് അംഗമായിട്ടുണ്ട്
 • കെ.എസ്.വൈ.എഫ്. - ജോയിന്റ് സെക്രട്ടറി
 • ഡി.വൈ.എഫ്.ഐ. - ജോയിന്റ് സെക്രട്ടറി
 • 1991-ൽ സി.പിഎം. ജില്ലാ കമ്മിറ്റി അംഗമായി.
 • 1997-ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി
 • പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗമായിട്ടുണ്ട്
 • പാമ്പാടി ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിട്ടുണ്ട്
 • കോട്ടയം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായിട്ടുണ്ട്.
 • സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ട്റായിട്ടുണ്ട്
 • കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിട്ടുണ്ട്
 • നവലോകം കൾച്ചറൽ സെന്റർ - പ്രസിഡന്റ്
 • പാമ്പാടി റേഞ്ച് ടോഡി വർക്കേർസ് യൂണിയൻ - ജനറൽ സെക്രട്ടറി
 • ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ സൊസൈറ്റി - പ്രസിഡന്റ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.എൻ._വാസവൻ&oldid=3112591" എന്ന താളിൽനിന്ന് ശേഖരിച്ചത്