പി.എ. മുഹമ്മദ് റിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, വിനോദ സഞ്ചാരം വകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
20 മെയ് 2021
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
20 മെയ് 2021
മുൻഗാമിവി.കെ.സി. മമ്മദ് കോയ
മണ്ഡലംബേപ്പൂർ നിയമസഭാമണ്ഡലം
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ
പദവിയിൽ
ഓഫീസിൽ
2017
മുൻഗാമിഎം.ബി. രാജേഷ്
വ്യക്തിഗത വിവരങ്ങൾ
ജനനം18 മെയ് 1975
ബേപ്പൂർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളികൾവീണ ടി.കെ,സമീത

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രിയാണ് പി. എ. മുഹമ്മദ് റിയാസ്.[1] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) യുടെ മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.[2][3][4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

പിതാവ് പി. എം. അബ്ദുൽ ഖാദർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു.[5] സ്വാതന്ത്ര്യസമര സേനാനി, മദ്രാസ് അസംബ്ലി അംഗവുമായ മുൻ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി.കെ. മൊയ്‌ദീൻ കുട്ടി സാഹിബ് റിയാസിന്റെ അമ്മാവൻ ആണ്.

കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റിയാസ്, പ്രീ-ഡിഗ്രി വിദ്യാഭ്യാസത്തിനായി കോഴിക്കോട് ഫാറൂക്ക് കോളേജിൽ ചേർന്നു. ബാച്ചിലർ ഓഫ് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അതേ കോളേജിൽ തുടർന്നു. പിന്നീട് കോഴിക്കോട് സർക്കാർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.[6]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ സ്കൂൾ പഠനകാലത്ത് റിയാസ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്എഫ്ഐ) സജീവമായിരുന്നു. എട്ടാം ക്ലാസ്സിൽ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായി. അടുത്ത വർഷം സ്‌കൂൾ കമ്മിറ്റിയുടെ യൂണിറ്റ് സെക്രട്ടറിയായി. കോഴിക്കോട് ഫാറൂക്ക് കോളേജിലെ പ്രീ-ഡിഗ്രി കാലത്ത് കോളേജിന്റെ ഒന്നാം വർഷ പ്രീ-ഡിഗ്രി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ൽ റിയാസ് ഫാറൂഖ് കോളേജിലെ എസ്‌എഫ്‌ഐ കമ്മിറ്റിയുടെ യൂണിറ്റ് പ്രസിഡന്റായി. അടുത്ത സമ്മേളനത്തിൽ അദ്ദേഹം യൂണിറ്റിന്റെ സെക്രട്ടറിയായി. ഫാറൂക്ക് കോളേജിൽ നിന്ന് 1996-97 കാലഘട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ പദവി നേടി. പിന്നീട് 1998 ൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി. റിയാസ് ക്രമേണ എസ്‌എഫ്‌ഐയുടെ ഒരു പ്രധാന നേതൃത്വമായി.[7]

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹം 2010 മുതൽ 2016 വരെ ഡി.വൈ.എഫ്.ഐ കേരള സമിതിയുടെ സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിച്ചു.[8][9][10] ഈ കാലയളവിൽ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.[11] 2016 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി, പിന്നീട് 2017 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായി.[12]

റിയാസ് 1993 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (മാർക്സിസ്റ്റ്) ചേർന്നു, പിന്നീട്  അദ്ദേഹം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായി.[13][14]

2009 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽഡിഎഫ് സ്ഥാഥാനാർഥി ആയിരുന്നു റിയാസ്. റിയാസിനെക്കാൾ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം. കെ. രാഘവൻ മണ്ഡലത്തിൽ വിജയിച്ചത്. തനിക്ക് എതിരെ അച്ചടി മാധ്യമങ്ങളിൽ രാഘവൻ ദുഷ്‌പ്രചരണം നടത്തിയെന്നാരോപിച്ച് റിയാസ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചുവെങ്കിലും കോടതി വിധി റിയാസിന് അനുകൂലമല്ലായിരുന്നു.

പതിനഞ്ചാം കേരള നിയമസഭയിൽ ബേപ്പൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[15] റിയാസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പി.എം. നിയാസിനെ 28,747 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.

ക്രമ നം വർഷം നിയോജകമണ്ഡലം വിജയി വോട്ടുകൾ രാഷ്ട്രീയപാർട്ടി പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി വോട്ടുകൾ രാഷ്ട്രീയപാർട്ടി ഭൂരിപക്ഷം
1 2009 കോഴിക്കോട് എം. കെ. രാഘവൻ 342309 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.എ. മുഹമ്മദ് റിയാസ് 341471 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 838
2 2021 ബേപ്പൂർ പി.എ. മുഹമ്മദ് റിയാസ് 82165 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പി.എം. നിയാസ് 53418 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 28,747

വ്യക്തി ജീവിതം[തിരുത്തുക]

2002 ൽ ഡോ. സമീത സൈതലവിയെ വിവാഹം കഴിച്ച അദ്ദേഹം 2015 ൽ വിവാഹമോചനം നേടി, അവർക്ക് രണ്ട് ആൺമക്കളുണ്ട്.[16] പിന്നീട് 2020 ജൂൺ 15 ന് അദ്ദേഹം അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ ടി. വീണയെ വിവാഹം കഴിച്ചു.[17]

അവലംബം[തിരുത്തുക]

  1. "Veena George to replace KK Shailaja as Kerala health minister; here's list of new ministers and portfolios". Times Now. 19 May 2021. Retrieved 19 May 2021.
  2. "Kerala: For P A Mohammad Riyas, it's a rise from the ranks". The Times of India. 19 May 2021. Retrieved 19 May 2021.
  3. "Mohammed Riyas elected as national president of DYFI". The New Indian Express. Retrieved 10 May 2020.
  4. "Mohammad Riyas elected DYFI president". Deccan Chronicle (in ഇംഗ്ലീഷ്). 6 February 2017. Retrieved 10 May 2020.
  5. "Kerala CM Pinarayi Vijayan's daughter to tie the knot on Monday". The New Indian Express. Retrieved 11 June 2020.
  6. "Biodata of P. A. Muhammed Riaz". keralaassembly.org. Retrieved 10 May 2020.
  7. "മുൻ പൊലീസ് കമ്മീഷണറുടെ മകൻ ഇനി വിപ്ലവ". Express Kerala (in അമേരിക്കൻ ഇംഗ്ലീഷ്). 5 February 2017. Retrieved 11 May 2020.
  8. "മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് • Suprabhaatham". suprabhaatham.com. Retrieved 11 May 2020.
  9. "ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ് അവോയ് മുഖർജി ജനറൽ സെക്രട്ടറി". Deshabhimani. Retrieved 11 May 2020.
  10. "Mohammad Riyas elected DYFI president". Deccan Chronicle (in ഇംഗ്ലീഷ്). 6 February 2017. Retrieved 10 May 2020.
  11. "ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ് അവോയ് മുഖർജി ജനറൽ സെക്രട്ടറി". Deshabhimani. Retrieved 11 May 2020.
  12. "Mohammed Riyas elected as national president of DYFI". The New Indian Express. Retrieved 10 May 2020.
  13. "Kodiyeri to continue; 10 new faces in CPM State Committee". Mathrubhumi (in ഇംഗ്ലീഷ്). Retrieved 10 May 2020.
  14. DoolNews. "ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു". DoolNews. Retrieved 11 May 2020.
  15. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  16. "Kerala CM Pinarayi Vijayan's daughter Veena to marry DYFI leader Mohammed Riyas". Coastal Digest. 9 June 2020. Retrieved 19 May 2021.
  17. "Kerala CM Pinarayi Vijayan's daughter Veena marries DYFI national president PA Mohammed Riyas". The New Indian Express. Retrieved 15 June 2020.
"https://ml.wikipedia.org/w/index.php?title=പി.എ._മുഹമ്മദ്_റിയാസ്&oldid=3780401" എന്ന താളിൽനിന്ന് ശേഖരിച്ചത്