ആർ. രാമചന്ദ്രൻ (രാഷ്ട്രീയപ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ. രാമചന്ദ്രൻ
കേരള നിയമസഭ അംഗം
Assumed office
2016 മുതൽ
മുൻഗാമിസി. ദിവാകരൻ
Constituencyകരുനാഗപ്പള്ളി
Personal details
Bornകരുനാഗപ്പള്ളി, കൊല്ലം ജില്ല, കേരളം,ഇന്ത്യ
Political partyകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും കേരള നിയമസഭയിലെ അംഗവുമാണ് ആർ. രാമചന്ദ്രൻ. സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയാണ്. 2016 മുതൽ നിയമസഭയിൽ കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ജില്ലാ കൺവീനർ ആയിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ആർ. രാമചന്ദ്രൻ
2016[1] കരുനാഗപ്പള്ളി നിയമസഭാമണ്ഡലം ആർ. രാമചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽഡിഎഫ് സി.ആർ. മഹേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് വിജയിച്ചു

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members.htm