ആർ. രാമചന്ദ്രൻ
രാമചന്ദ്രൻ.ആർ | |
---|---|
തൊഴിൽ | കവി, കോളേജ് അദ്ധ്യാപകൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
Period | 1923-2005 |
ശ്രദ്ധേയമായ രചന(കൾ) | ആർ. രാമചന്ദ്രന്റെ കവിതകൾ |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2000)[1], കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)[2] |
പങ്കാളി | എ.കെ. വിശാലാക്ഷി |
കുട്ടികൾ | വസന്ത, മുരളി, സുരേഷ്, മോഹൻ |
ഒരു മലയാള കവിയായിരുന്നു രാമചന്ദ്രൻ. ആർ (1923 - ഓഗസ്റ്റ് 3 2005). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1923-ൽ തൃശ്ശൂർ ജില്ലയിലെ താമരത്തിരുത്തിയിൽ ആർ. രാമകൃഷ്ണ അയ്യരുടെയും അന്നപൂർണ്ണേശ്വരി അമ്മാളുടെയും മകനായി ജനിച്ചു[3][4] . പഴയ കൊച്ചി രാജ്യത്തിലെ വിവിധ വിദ്യാലയങ്ങളിലും, എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതൽ 1978 വരെയുള്ള കാലയളവിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്[3]. 2005 ഓഗസ്ത് 3-നു് അന്തരിച്ചു[5] . എ.കെ. വിശാലാക്ഷി ഭാര്യയും വസന്ത, മുരളി, സുരേഷ്, മോഹൻ എന്നിവർ മക്കളുമാണ്
കവിതയിൽ തന്റേതായ ഒരു ചാലു കീറി അതിനെ ആസ്വാദക ഹൃദയങ്ങളിലേക്ക് നയിച്ച് അവിടങ്ങളിൽ നനവുണ്ടാക്കി. വളരെക്കുറച്ചു കവിതകൾ മാത്രമേ എഴുതിയിട്ടുള്ളൂ. പാബ്ലോ നെരൂദയുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്[5].
==കവിതകൾ
- മുരളി
- സന്ധ്യാ നികുഞ്ജങ്ങൾ
- ശ്യാമ സുന്ദരി
- പിന്നെ[5]
- എന്തിനീ യാത്രകൾ
- ആർ. രാമചന്ദ്രന്റെ കവിതകൾ
- രാമചന്ദ്രന്റെ കവിതകൾ[6]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2003 - കവിത [2]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - 2000 - ആർ രാമചന്ദ്രന്റെ കവിതകൾ [1][5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Awards- prd.kerala.gov.in". Archived from the original on 2007-05-24. Retrieved 2011-12-22.
- ↑ 2.0 2.1 "Akbar Kakkattil wins best novelist award". The Hindu. Archived from the original on 2004-03-11. Retrieved 22 ഡിസംബർ 2011.
- ↑ 3.0 3.1 "ആർ. രാമചന്ദ്രൻ - books.puzha.com". Archived from the original on 2016-02-14. Retrieved 2011-12-22.
- ↑ "വയലുകൾക്കപ്പുറം..." മാതൃഭൂമി. Archived from the original on 2010-09-02. Retrieved 22 ഡിസംബർ 2011.
- ↑ 5.0 5.1 5.2 5.3 "Poet dead". The Hindu. Archived from the original on 2007-06-14. Retrieved 22 ഡിസംബർ 2011.
- ↑ "Serene but stoic". Archived from the original on 2007-11-28. Retrieved 22 ഡിസംബർ 2011.