കെ.ജി. ശങ്കരപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948 -). 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. "കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ"ക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു[1]. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.

ജീവിത രേഖ[തിരുത്തുക]

1971- അദ്ധ്യാപകനായി എറണാകുളം മഹാരാജാസ് കോളേജിൽ പ്രവേശിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.

കൃതികൾ[തിരുത്തുക]

കവിത, (തിരുവനന്തപുരം, കേരള കവിത, 1981) കൊച്ചിയിലെ വൃക്ഷങ്ങൾ (മൾബറി, കോഴിക്കോട്, 1994) കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ - 1969-1996 (ഡി. സി. ബുക്സ്, കോട്ടയം, 1997) കെജിഎസ് കവിതകൾ-1997-2006 (ഡി സി ബുക്സ്, കോട്ടയം)

പുരസ്കാരങ്ങൾ[തിരുത്തുക]

1998- കേരള സാഹിത്യ അക്കാഡമി അവാർഡ് 2002- കേന്ദ്ര സാഹിത്യ അക്കഡമി അവാർഡ്

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ജി._ശങ്കരപ്പിള്ള&oldid=1752221" എന്ന താളിൽനിന്നു ശേഖരിച്ചത്