കെ.ജി. ശങ്കരപ്പിള്ള

കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച
മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948 -). 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. "കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ"ക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു[1]. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.
കേരളത്തിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2025 ൽ കെ.ജി ശങ്കരപ്പിള്ളക്ക് ലഭിച്ചു
ജീവിത രേഖ
[തിരുത്തുക]1947ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനനം. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂളിൽപ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.
പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.
കൃതികൾ
[തിരുത്തുക]കവിത, (തിരുവനന്തപുരം, കേരള കവിത, 1981) കൊച്ചിയിലെ വൃക്ഷങ്ങൾ (മൾബറി, കോഴിക്കോട്, 1994) കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ - 1969-1996 (ഡി. സി. ബുക്സ്, കോട്ടയം, 1997) കെജിഎസ് കവിതകൾ-1997-2006 (ഡി.സി ബുക്സ്, കോട്ടയം)
ബംഗാൾ(1984)
അയോദ്ധ്യ
ആനന്ദൻ
കഷണ്ടി
ഊർമിള
നന്നങ്ങാടികൾ
പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ
പുരസ്കാരങ്ങൾ
[തിരുത്തുക]- 2019 - കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[2]
- 1998- കേരള സാഹിത്യ അക്കാഡമി അവാർഡ്
- 2002- കേന്ദ്ര സാഹിത്യ അക്കഡമി അവാർഡ്
- 2020 കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം
- 2025-എഴുത്തച്ഛൻ പുരസ്കാരം
എന്നി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-22. Retrieved 2010-12-24.
- ↑ http://keralasahityaakademi.org/pdf/Award_2018.pdf
പുറംകണ്ണികൾ
[തിരുത്തുക]ഒരു നല്ല മനുഷ്യൻ