എം.പി. ശങ്കുണ്ണി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.പി.ശങ്കുണ്ണിനായർ
എം.പി.ശങ്കുണ്ണിനായർ
എം.പി.ശങ്കുണ്ണിനായർ
Occupationഅധ്യാപകൻ, സാഹിത്യവിമർശകൻ
Nationality ഇന്ത്യ
Notable worksനാട്യമണ്ഡപം, ഛത്രവും ചാമരവും, കാവ്യവ്യുത്പത്തി, കത്തുന്ന ചക്രം,നല്ല ഭൂമി

സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായർ (1917 മാർച്ച് 4 - 2006) വൈവിദ്ധ്യമേറിയ വിജ്ഞാനമേഖലകളീലുള്ള അദ്ദേഹത്തിന്റെ അറിവ് സാഹിത്യ നിരൂപണത്തെ കേവല സൗന്ദര്യശാസ്ത്രങ്ങളുടെ പരിമിത വൃത്തത്തിനു പുറത്തു കടക്കാൻ അനുവദിച്ചു.നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമർശനസാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഈ നിരൂപകൻ ബഹുവിഷയാധിഷ്ഠിതമായ സമീപനത്തിലൂടെ സാംസ്കാരിക പഠനത്തിന്റെ ആദ്യകാലപാഠങ്ങൾ സൃഷ്ടിക്കുകയുണ്ടായി.പൂതപ്പാട്ടിനെപ്പറ്റിയുള്ള പഠനം ഇത്തരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. മൗലികമായ ഉപദർശനങ്ങൾ കൊണ്ട് സമൃദ്ധമായ എം.പി. ശങ്കുണ്ണി നായരുടെ പ്രബന്ധങ്ങൾ അന്യാദൃശമായ ഗഹനതയും ആധികാരികതയുമുള്ളതാണ്.

ജീവിതരേഖ[തിരുത്തുക]

1917-മാർച്ച് 4-ന് പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തുള്ള മേഴത്തൂരിൽ ജനിച്ചു. മങ്ങാട്ടുപുത്തൻ വീടായിരുന്നു തറവാട്. [1] പട്ടാമ്പി സംസ്കൃത പാഠശാലയിൽ വിദ്യാഭ്യാസം. പാവറട്ടി സംസ്കൃത കോളേജിലും മദിരാശി പച്ചയ്യപ്പാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപനായിരുന്നു. 1985-ൽ വിരമിച്ചു. അദ്ധ്യാപകൻ എന്ന നിലയിൽ വളരെക്കാലം പ്രവർത്തിച്ചു. സംസ്കൃതം, ഇംഗ്ലീഷ്,തമിഴ് മുതലായ ഭാഷകളിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. 2006 നവംബർ 10-ന് 89-ആം വയസ്സിൽ അന്തരിച്ച അദ്ദേഹം അവിവാഹിതനായിരുന്നു.[1]

കൃതികളും പുരസ്കാരങ്ങളും[തിരുത്തുക]

കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡ് മുതലായ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതിയായ `നാട്യമണ്ഡപം', നാടകകലയിലും നാട്യശാസ്ത്രത്തിലുമുള്ള അഗാധമായ പാണ്ഡിത്യം കാണിക്കുന്നു.`ഛത്രവും ചാമരവും' എന്ന കൃതി കാളിദാസകവിതയെപ്പറ്റിയുള്ള നിരവധി മൗലികനിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്.കാവ്യവ്യുല്പത്തി എന്ന നിരൂപണ കൃതി കണ്ണീർപ്പാടം,പൂതപ്പാട്ട് മുതലായ കൃതികളെക്കുറിച്ചുള്ള ഏറെ ശ്രദ്ധേയമായ പഠനങ്ങളായിരുന്നു. മനശ്ശസ്ത്രം, നരവംശശാസ്ത്രം , നവീന നിരൂപണതത്വങ്ങൾ എന്നിവയെ വിമർശനത്തിനത്തിന്റെ മണ്ഡലത്തിൽ ഏറെ വിജയകരമായി സമന്വയിപ്പിച്ച് പ്രയോഗിച്ചു.നോബൽ സമ്മന ജേതാവായ പേൾ. എസ്. ബക്കിന്റെ 'ഗുഡ് എർത്ത്' എന്ന കൃതി 'നല്ലഭൂമി' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു[2].

കാളിദാസ നാടക വിമർശം (സംസ്കൃതം), കത്തുന്ന ചക്രം (1986), അഭിനവ പ്രതിഭ (1989), നാടകീയാനുഭവം എന്ന രസം (1989), Points of contact between Prakrit and Malayalam (1955) എന്നിവയും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. [1]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ആരായിരുന്നു എം.പി.ശങ്കുണ്ണി നായർ - ഡോ. ഏ.എം. ഉണ്ണികൃഷ്ണൻ, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
  2. വിശ്വവിജ്ഞാനകോശം(1990).വാല്യം 11. പുറം: 465, എസ് പി സി എസ് കോട്ടയം


"https://ml.wikipedia.org/w/index.php?title=എം.പി._ശങ്കുണ്ണി_നായർ&oldid=3192422" എന്ന താളിൽനിന്ന് ശേഖരിച്ചത്