എം.എൻ. പാലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
എം.എൻ. പാലൂർ
ജനനം പാലൂർ മാധവൻ നമ്പൂതിരി
(1932-06-22) 22 ജൂൺ 1932 (വയസ്സ് 86)
പാറക്കടവ്
ദേശീയത ഇന്ത്യൻ
തൊഴിൽ കവി
ജീവിത പങ്കാളി(കൾ) ശാന്തകുമാരി[1]
കുട്ടി(കൾ) സാവിത്രി [1]

മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ (ജനനം 22 ജൂൺ 1932). യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി എന്നാണ്. എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല[2]. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു.[1] ഇപ്പോൾ കോഴിക്കോട് ചേവായൂരിൽ താമസം.

പ്രധാന പുസ്തകങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1983-ൽ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
  • 2009-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരം എം എൻ പാലൂരിനായിരുന്നു[3].
  • 2004-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു[4].
  • 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എൻ._പാലൂർ&oldid=2124820" എന്ന താളിൽനിന്നു ശേഖരിച്ചത്