Jump to content

കഥയില്ലാത്തവന്റെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥയില്ലാത്തവന്റെ കഥ പുറം ചട്ട

എംഎൻ പാലൂരിന്റെ ആത്മകഥയാണ് കഥയില്ലാത്തവന്റെ കഥ. 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു[1]. ഈ കൃതി എഴുതി പതിമൂന്ന് വർഷത്തിന് ശേഷം ഗ്രീൻ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.

സംഗ്രഹം

[തിരുത്തുക]

കഥകളിയും സംസ്‌കൃതവും പഠിച്ചെങ്കിലും ഡ്രൈവറായി ജീവിതം തുടങ്ങി 1957ൽ ജോലി തേടി ബോംബയിലേക്ക് പോവുകയും ദുരിതജീവിതങ്ങളുടെ അവസാനം സംതൃപ്ത മനസ്സോടെ വിമാനമേറി നാട്ടിൽ തിരിച്ചെത്തുകയും ചെയ്ത ഗ്രന്ഥകാരൻ തന്റെ ജീവിതത്തിലനുഭവിച്ച ദൈന്യതയും ദുരിതവും സൗഹൃദവും കവിത തുളുമ്പുന്ന ഗദ്യരൂപത്തിൽ പകർത്തിയിട്ടുണ്ട് ഈ കൃതിയിൽ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കഥയില്ലാത്തവന്റെ_കഥ&oldid=3518963" എന്ന താളിൽനിന്ന് ശേഖരിച്ചത്