എം. സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം. സുകുമാരൻ (1943- മാർച്ച് 16, 2018)[1] മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു.

ജീവിത രേഖ[തിരുത്തുക]

1943-ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലർക്ക്. 1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട് . കഥാകാരി രജനി മന്നാടിയാർ മകളാണ്. 2018 മാർച്ച് 16ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് (കേരള ഗവ.) 1981-ൽ ശേഷക്രിയയ്ക്കും 95-ൽ കഴകത്തിനും ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  1. പാറ
  2. ശേഷക്രിയ
  3. ജനിതകം
  4. അഴിമുഖം
  5. ചുവന്ന ചിഹ്നങ്ങൾ
  6. എം. സുകുമാരന്റെ കഥകൾ
  7. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം
  8. തൂക്കുമരങ്ങൾ ഞങ്ങൾക്ക്
  9. ചരിത്ര ഗാഥ
  10. പിതൃതർപ്പണം
  11. ശുദ്ധവായു
  12. വഞ്ചിക്കുന്നം പതി
  13. അസുരസങ്കീർത്തനം

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/news/latest-news/2018/03/16/renowned-writer-m-sukumaran-passes-away.html

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എം._സുകുമാരൻ&oldid=3625868" എന്ന താളിൽനിന്ന് ശേഖരിച്ചത്