എൻ. കൃഷ്ണപിള്ള
എൻ. കൃഷ്ണപിള്ള | |
---|---|
ജനനം | 1916 സെപ്തംബർ 22 |
മരണം | 1988 ജൂലൈ 10 |
ദേശീയത | ഇന്ത്യ |
തൊഴിൽ | സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ |
അറിയപ്പെടുന്നത് | നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം |
സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി. കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്സ് കോളേജിൽ. 1938-ൽ എം എ ബിരുദം നേടി. 'കേരളസംസ്കാരത്തിലെ ആര്യാംശം' എന്ന വിഷയത്തിൽ തിരുവിതാംകൂർ സർവകലാശാലയിൽ ഗവേഷണം നടത്തി. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് 1958-ൽ 'അഴിമുഖത്തേക്ക്' എന്ന നാടകത്തിന് ലഭിച്ചു. 1972-ൽ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ'ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചു.1987-ലെ സാഹിത്യ അക്കാമി അവാർഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്. 1988 ജൂലൈ 10 ന് അന്തരിച്ചു[1].
പ്രധാനകൃതികൾ
[തിരുത്തുക]പഠനങ്ങൾ
[തിരുത്തുക]നാടകങ്ങൾ
[തിരുത്തുക]- ഭഗ്നഭവനം,
- കന്യക,
- അഴിമുഖത്തേക്ക്,
- ഇത്തിൾകണ്ണിയും കൂനാങ്കുരുക്കും,
- എൻ കൃഷ്ണപ്പിള്ളയുടെ ലഘുനാടകങ്ങൾ
- ബലാബലം,
- ദർശനം,
- അനുരഞ്ജനം,
- മുടക്കുമുതൽ
- ചെങ്കോലും മരവുരിയും
- കുടത്തിലെ വിളക്ക്
- മരുപ്പച്ച
[2].
ജീവചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]